സർവ്വകലാശാല പരീക്ഷകൾക്കു അനുമതി

സർവ്വകലാശാല അവസാനവർഷ പരീക്ഷകൾ നടത്താൻ സുപ്രീംകോടതി അനുമതി നൽകി.സെപ്റ്റംബർ 31 നകം പരീക്ഷകൾ പൂർത്തിയാക്കണമെന്ന നേരത്തെ യു.ജി.സി.നൽകിയ സർക്കുലറിനെതിരെ സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി പറഞ്ഞത്.യു.ജി.സി.നിർദേശമനുസരിച്ചു മുന്നോട്ടു പോകണമെന്ന് കോടതി സംസ്ഥാനങ്ങൾക്കു നിർദേശം നൽകി.പരീക്ഷ നടത്താൻ പറ്റാത്ത സാഹചര്യമാണെങ്കിൽ അക്കാര്യം യു.ജി.സി.യെ അറിയിച്ചു വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും കോടതി നിർദേശിച്ചു. നേരത്തെ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണെമന്നാവശ്യപ്പെട്ടായിരുന്നു കോടതിയിൽ ഒരു കൂട്ടം വിദ്യാർഥികൾ ഹർജി നൽകിയത് .എന്നാൽ പരീക്ഷയുമായി മുന്നോട്ടു പോകാൻ യു.ജി.സി. തീരുമാനിക്കുകയായിരുന്നു.കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കോടതിയിൽ ഈ തീരുമാനത്തെ പിന്തുണച്ചു .പരീക്ഷയ്ക്കായി കോളേജുകൾ തുറക്കാൻ മന്ത്രാലയം യു.ജി.സിക്ക് നേരത്തെ അനുമതി നൽകിയിരുന്നു.

3 thoughts on “സർവ്വകലാശാല പരീക്ഷകൾക്കു അനുമതി

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap