തട്ടിപ്പുകളിൽ പെടാതിരിക്കാൻ സി വി വി യെ അറിയാം !

ഈ കോവിഡ് കാലം പലതും ഓൺലൈനിലേക്ക് മാറ്റി അതുപോലെ ഓൺലൈൻ പണമിടപാടുകളും ആളുകൾ വളരെ അധികം ഉപയോഗിച്ചു തുടങ്ങി. എ ടി എമ്മുകളിലും ബാങ്കുകളിലും പോയി തിക്കിത്തിരക്കാതെ സ്വന്തം ഫോൺ ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്നരീതി ഈ കോവിഡ് കാലത്ത് വളരെ ഉപകാരമാണ്. എന്നാൽ ഓൺലൈൻ പണമിടപാടുകളിൽ സൂക്ഷിച്ചില്ലെങ്കിൽ ദുഃഖിക്കേണ്ടി വരും.

ഓൺലൈൻ ഇടപാടുകൾ നടത്തുന്നവർക്ക് ചിരപരിചിതമായിരിക്കും സി വി വി എന്ന മൂന്നക്ക നമ്പർ. എന്നാലും സി വി വി എന്നത്തിന്റെ പൂർണരൂപവും അതിന്റെ പ്രാധാന്യവും നമ്മളിൽ പലർക്കും അറിവുണ്ടാകില്ല. സി വി വി എന്നാൽ കാർഡ് വെരിഫിക്കേഷൻ വാല്യൂ എന്നാണ്. ഇനി ഓൺലൈൻ ഇടപാടുകാർ അല്ലാത്തവർക്ക് സി വി വി എന്താണെന്ന് വലിയ പിടിത്തം ഉണ്ടാവില്ല. ഡെബിറ്റ്കാർഡിന്റെയോ ക്രെഡിറ്റ് കാർഡുകളുടെ പിറകുവശത്ത് ഒപ്പിടാനുള്ള ഇടത്തിനു പുറത്തായി കാണുന്ന മൂന്നക്ക നമ്പരാണ് ഈ സി വി വി. സി വി വി നൽകിയാൽ മാത്രമേ കാർഡ് ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾ പൂർത്തീകരിക്കാൻ സാധിക്കൂ. അതിനാൽ തന്നെ ഒ ടി പി പോലെ തന്നെ സി വി വി യും അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതാണ്.
ഈയിടെയായി സി വി വി ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നത് വളരെയധികം വർധിച്ചിട്ടുണ്ട്. “ബാങ്കിൽ നിന്നുമാണ് നിങ്ങളുടെ കാർഡിന്റെ പിൻവശത്തെ മൂന്ന് നമ്പറുകൾ പറഞ്ഞുതരണം എന്നുള്ള ഫേക്ക് കാൾ വന്നേക്കാം”. ഒരു കാരണവശാലും സ്വന്തം സി വി വി മറ്റൊരാളുമായും ഷെയർ ചെയ്യരുത്. ഒരു ബാങ്കും ഇതു ചോദിച്ചു വിളിക്കുകയുമില്ല. എ ടി എം കാർഡിന്റെ നമ്പർ പൂർണമായി ലഭിച്ച തട്ടിപ്പുകാർ ചിലപ്പോൾ സി വി വി യുടെ ആദ്യഭാഗം പറയുന്നു ബാക്കി നിങ്ങൾ പറയൂ എന്ന വ്യാജേനയും നിങ്ങളെ വിളിക്കാം ഇത്തരക്കാർക്കും സി വി വി പറഞ്ഞു കൊടുക്കരുത്. ഓർക്കുക, സി വി വി എന്ന ചുരുക്കെഴുത്തിൽ അക്ഷരങ്ങൾ മൂന്നേ ഉള്ളൂ എന്നതു പോലെ തന്നെ അക്കങ്ങളും മൂന്നേയുള്ളു.

ഡെബിറ്റ് – ക്രെഡിറ്റ് കാർഡുകൾക്ക് പതിനാറക്ക നമ്പരാണല്ലോ ഉള്ളത്. ഇതിലെ അവസാന നാലക്കങ്ങളാണ് കാർഡിന്റെ പിറകു വശത്ത് ഒപ്പിടേണ്ട ഭാഗത്തായി കൊടുത്തിട്ടുള്ളത്. കാർഡിന്റെ സുരക്ഷയുടെ ഭാഗമായിട്ടാണ് ഇങ്ങനെ അവസാന നാലക്ക നമ്പർ പിറകിൽ ആവർത്തിക്കുന്നതെങ്കിലും ഏറ്റവും പുതിയ വേർഷൻ കാർഡുകളിൽ ഇങ്ങനെ കാണാറില്ല.

4 thoughts on “തട്ടിപ്പുകളിൽ പെടാതിരിക്കാൻ സി വി വി യെ അറിയാം !

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap