തമ്മിൽതല്ലു തുടർന്ന് കേരള കോൺഗ്രസ്

കേരളകോൺഗ്രസിൽ തമ്മിൽ തല്ല് തുടരുന്നു. നിരന്തരമായി വാഗ്ദാനങ്ങൾ ലംഘിക്കുന്ന ജോസ് കെ മാണിയുമായി ഒന്നിച്ചു പോകാൻ സാധിക്കില്ലെന്ന് പി. ജെ ജോസഫ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. അർഹതയില്ലാത്തവർക്ക് യുഡിഎഫിൽ തുടരാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്‌ (എം ) വർക്കിംഗ്‌ ചെയർമാൻ ഇപ്പോഴും താൻ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോസ് കെ മാണി ചെയർമാൻ ആണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞിട്ടില്ല. ചെയർമാൻ എന്ന നിലയിൽ ജോസ് കെ മാണിക്ക് പ്രവർത്തിക്കാൻ സാധിക്കില്ല. ജോസ് കെ മാണിക്കെതിരെ കേസ് കൊടുക്കുംമെന്നും പി. ജെ ജോസഫ് പറഞ്ഞു.

കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചിരുന്നു. അതിൻ്റെ പശ്ചാത്തലത്തിൽ നടത്തിയ വാർത്ത സമ്മേളനത്തിലാണ് ജോസഫ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. രണ്ടില ചിഹ്നം വിട്ടുനൽകിയ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിനെതിരെ റിട്ട് നൽകുമെന്നും വിധി തങ്ങൾക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും പി. ജെ ജോസഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം ഔദ്യോഗിക കോൺഗ്രസ്‌ തങ്ങൾ ആണെന്നും പാർട്ടിയിൽ നിന്നും വിഘടിച്ചു നിൽക്കുന്നവർ മടങ്ങി വരണമെന്നും ജോസ് കെ മാണി തിരിച്ചടിച്ചു. രണ്ടില ചിഹ്നത്തിൽ മത്സരിച്ച എം എൽ എ മാർ മടങ്ങി വരണം അല്ലാത്ത പക്ഷം അത്തരക്കാർക്കെതിരെ അയോഗ്യത അടക്കമുള്ള കർശന നടപടി കളിലേക്ക് കടക്കുമെന്നും ജോസ് കെ മാണി മുന്നറിയിപ്പ് നൽകി. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്തെ തമ്മിൽ തല്ല് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന നിലപാടിലാണ് ചില നേതാക്കൾ. രാഷ്ട്രീയ നിലപാട് വ്യക്തമാക്കി ഏതെങ്കിലും മുന്നണിയുടെ ഭാഗമാകാനുള്ള നീക്കങ്ങൾ ജോസ് കെ മാണി വിഭാഗവും ആലോചിക്കുന്നുണ്ട്. ജോസ് കെ മാണിയെ കൂടെ കൂട്ടാനുള്ള തന്ത്രങ്ങൾ മെനയുകയാണ് സി പി എം.

3 thoughts on “തമ്മിൽതല്ലു തുടർന്ന് കേരള കോൺഗ്രസ്

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap