ഭൂമിയേക്കാൾ മികച്ച 24 ഗ്രഹങ്ങൾ ജീവന് അനുയോജ്യം, കണ്ടെത്തലുകളുമായി ശാസ്ത്രജ്ഞര്‍

ഏകദേശം 24 ഗ്രഹങ്ങളില്‍ ഭൂമിയോളമോ ഒരു പടി കൂടുതലോ ജീവന് അനുയോജ്യമായ സാഹചര്യങ്ങളുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് വാഷിങ്ടൺ സ്‌റ്റേറ്റ് സര്‍വ്വകലാശാലയിലെ ഒരു കൂട്ടം ജ്യോതിശാസ്ത്രജ്ഞര്‍. അസ്‌ട്രോളജി ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിക്കരിച്ചിരിക്കുന്നത്. ഭൂമിയേക്കാള്‍ അല്‍പം വലുപ്പം കൂടിയ, പ്രായം കൂടിയ, ജലസാന്നിധ്യം കൂടുതലുള്ള, ചൂട് കൂടിയ തുടങ്ങിയ വിവിധ ഘടകങ്ങള്‍ പരിഗണിച്ചായിരുന്നു ഗ്രഹങ്ങളെ തിരഞ്ഞെടുത്തത്. ഭൂമിയിലേതുപോലുള്ള സങ്കീര്‍ണ ജൈവ വ്യവസ്ഥ ഉടലെടുക്കാന്‍ വേണ്ട എല്ലാ സാഹചര്യങ്ങളും ഇവിടെയുണ്ടെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.

പട്ടികയിലെ പല ഗ്രഹങ്ങളും ഭൂമിയേക്കാള്‍ ജീവന് അനുയോജ്യമാണെന്നാണ് കണക്കുകൂട്ടല്‍. കണ്ടെത്തിയ എല്ലാ ഗ്രഹങ്ങളും 100 പ്രകാശവര്‍ഷത്തിലേറെ അകലത്തിലുള്ളവയാണ്. ഇത്രയും ദൂരത്തിലായതുകൊണ്ടുതന്നെ ഈ ഗ്രഹങ്ങളില്‍ ഒന്നിന്റെ പോലും അന്തരീക്ഷം ടെലസ്‌കോപ് ഉപയോഗിച്ച് നേരിട്ട് നിരീക്ഷിക്കാന്‍ നിലവിലെ സാങ്കേതികവിദ്യകള്‍ക്കനുസരിച്ച് സാധിക്കില്ല. അത് ഭാവിയില്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. നാസയുടെ ജെയിംസ് വെബ്ബ് ടെലസ്‌കോപും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ പ്ലേറ്റോയും അടക്കമുള്ള ബഹിരാകാശ ഏജന്‍സിയുടെ പ്ലേറ്റോയും അടക്കമുള്ള ബഹിരാകാശ ടെലസ്‌കോപുകള്‍ വരും വര്‍ഷങ്ങളില്‍ സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏതാണ്ട് നാല് ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭൂമിയില്‍ സങ്കീര്‍ണ്ണ ജീവന്‍ ഭൂമിയിലുണ്ടായത്. ജി നക്ഷത്രങ്ങള്‍ എന്ന് വിളിക്കുന്ന സൂര്യനോട് സമാനമായ നക്ഷത്രങ്ങളുടെ ഊര്‍ജ്ജം എരിഞ്ഞു തീരുമ്പോഴേക്കുമായിരിക്കും പല ഗ്രഹങ്ങളിലും സങ്കീര്‍ണ്ണ ജീവനുകള്‍ പിറവിയെടുക്കാന്‍ സാധ്യത. ഭൂമിയേക്കാള്‍ പത്ത് ശതമാനം വലുപ്പം കൂടുതലുള്ള ഗ്രഹങ്ങളില്‍ ജീവനു വേണ്ട അനുകൂല സാഹചര്യങ്ങള്‍ കൂടുതലാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ജലത്തിന്റെ സാന്നിധ്യത്തിനുള്ള സാധ്യതയും നിര്‍ണായകമാണ്.

7 thoughts on “ഭൂമിയേക്കാൾ മികച്ച 24 ഗ്രഹങ്ങൾ ജീവന് അനുയോജ്യം, കണ്ടെത്തലുകളുമായി ശാസ്ത്രജ്ഞര്‍

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap