24 മണിക്കൂറിൽ 45,576 കൊവിഡ് രോഗികൾ, മരണം 585

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 45,576 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 89,58,484 ആയി ഉയർന്നു. 585 പേർക്കാണ് ഇന്നലെ കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടത്. ഇതോടെ ആകെ മരണം 1,31,578 ആയി. നിലവില്‍ 4,43,303 പേരാണ് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 83,83,603 പേർക്ക് രോഗമുക്തി ലഭിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ 12,85,08,389 സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇന്നലെ മാത്രം 10,28,203 സാമ്പിളുകള്‍ പരിശോധിച്ചതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

രാജ്യത്ത് നിലവിൽ ആശങ്ക ഉയർത്തുന്നത് കേരളവും രാജ്യതലസ്ഥാനമായ ഡൽഹിയിലും പ്രതിദിന കേസുകളാണ്. ഡൽഹിയിൽ ഇന്നലെമാത്രം 7,486 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഇവിടെ ആകെ രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷം കവിഞ്ഞു. 7,943 പേര്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിൽ നിലവിൽ 81,207 പേരാണ് ചികിത്സയിലുള്ളത്. 46,202 പേർ രോഗം ബാധിച്ച് മരിച്ചു. ലോകത്ത് യു.എസ്. കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap