10 ലക്ഷം പേർക്ക് തൊഴിൽ, 1500 രൂപ ക്ഷേമപെന്‍ഷന്‍; ആവേശമായി എല്‍ഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് നിർണായകമായ തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. ‘വികസനത്തിന് ഒരു വോട്ട് സാമൂഹ്യമൈത്രിക്ക് ഒരു വോട്ട്’ എന്നതാണ്
എൽഡിഎഫ് മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം.

കാർഷിക, കാർഷികേതര മേഖലകളിലായി പത്ത് ലക്ഷം തൊഴിലവസരങ്ങൾ, ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് മാസ്‌റ്റർ പ്ലാന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി എന്നിവയാണ് പ്രധാന വാഗ്‌ദാനങ്ങൾ. കൊവിഡ്-19 വാക്‌സിൻ ഫലപ്രദമായി ജനങ്ങൾക്ക് നൽകുമെന്ന് പ്രകടന പത്രികയിൽ പറയുന്നുണ്ട്.

ജനുവരി ഒന്ന് മുതൽ ക്ഷേമപെൻഷൻ 1500 രൂപയായി ഉയർത്തും. 60 വയസ് കഴിഞ്ഞ എല്ലാവർക്കും പെൻഷൻ. ലൈഫ് മിഷൻ പദ്ധതിയിൽ വീട് ലഭിക്കാത്ത അഞ്ച് ലക്ഷം പേർക്ക് ഉറപ്പാക്കും. സംഘടിത മേഖലയില്‍ വലിയ തോതില്‍ നിക്ഷേപവും അതുവഴി തൊഴിലവസരങ്ങളും വര്‍ദ്ധിക്കും. കേവല ദാരിദ്രം ഇല്ലാതാക്കുമെന്നും പത്രികയിൽ പറയുന്നു.എല്ലാവർക്കും വെളിച്ചവും കുടിവെള്ളവും ഉറപ്പാക്കും. അതിനൊപ്പം വീടും ലഭ്യമാക്കും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ മുൻകൈയിൽ പത്ത് ലക്ഷം തൊഴിൽ ലഭ്യമാക്കും. കാർഷിക മേഖല മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അഞ്ച് ലക്ഷം തൊഴിലവസരങ്ങൾ സൃഷ്‌ടിക്കും. ഇതിനൊപ്പം സൂക്ഷ്മ ചെറുകിട സംരംഭങ്ങളിലൂടെ കാര്‍ഷികേതര മേഖലയിലും അഞ്ചുലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കും.75 ദിവസം തൊഴിലെടുത്ത മുഴുവന്‍ പേര്‍ക്കും ഫെസ്‌റ്റിവൽ അലവന്‍സും നല്‍കുമെന്നും എൽഡിഎഫ് പ്രകടന പത്രിക വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap