ഡിസംബർ 1 മുതൽ പിഎന്‍ബി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ നിബന്ധന

എടിഎമ്മുകള്‍ വഴി നടക്കുന്ന അനധികൃത ഇടപാടുകളുടെ എണ്ണം കുറയ്ക്കുന്നതിനായി ഡിസംബര്‍ ഒന്ന് മുതല്‍ പഞ്ചാബ് നാഷണല്‍ ബാങ്കും (പിഎന്‍ബി) ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ സംവിധാനം അവതരിപ്പിക്കുന്നു. ഡിസംബര്‍ 1 മുതല്‍ ബാങ്ക് ഇടപാടുകള്‍ക്കായി ഒടിപി അധിഷ്ഠിത എടിഎം പിന്‍വലിക്കല്‍ ആരംഭിക്കും. എസ്ബിഐ നേരത്തെ തന്നെ നടപ്പിലാക്കിയ സംവിധാനമാണിത്.

ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ നീക്കത്തിലൂടെ ബാങ്ക് സുരക്ഷയുടെ മറ്റൊരു തലം കൂടി പരീക്ഷിക്കുകയാണ് പഞ്ചാബ് നാഷണല്‍ ബാങ്ക്. പിഎന്‍ബി അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ആദ്യം അവരുടെ റജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി ലഭിക്കും. കാര്‍ഡ് ഉടമ പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്ന തുക നല്‍കി കഴിഞ്ഞാല്‍ എടിഎം സ്‌ക്രീനില്‍ ഒടിപി ടൈപ്പ് ചെയ്യേണ്ട ഭാഗം പ്രദര്‍ശിപ്പിക്കും. പണം ലഭിക്കുന്നതിന് ഉപഭോക്താവ് ലഭിച്ച ഒടിപി സ്‌ക്രീനില്‍ ടൈപ്പ് ചെയ്യണം.

ഈ പ്രക്രിയ അനധികൃത എടിഎം പണം പിന്‍വലിക്കലില്‍ നിന്ന് പിഎന്‍ബി കാര്‍ഡ് ഉടമകളെ സംരക്ഷിക്കും. പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിലവിലെ പ്രക്രിയയില്‍ വലിയ മാറ്റമൊന്നും സിസ്റ്റത്തിന് ആവശ്യമില്ല. എന്നാല്‍, മറ്റു എടിഎമ്മുകളില്‍ നിന്ന് പിഎന്‍ബി കാര്‍ഡ് ഉപയോഗിച്ച് രാത്രി സമയങ്ങളില്‍ 10000ന് മുകളില്‍ പണം പിന്‍വലിക്കാന്‍ ശ്രമിച്ചാല്‍ ഒടിപി ലഭിക്കില്ല. നിലവിൽ ഉപഭോക്താക്കൾക്ക് രാത്രി 8 മുതൽ രാവിലെ 8 വരെ 10,000 രൂപയ്ക്ക് മുകളിലുള്ള പണം പിൻവലിക്കാൻ നിബന്ധനകളില്ല.

9 thoughts on “ഡിസംബർ 1 മുതൽ പിഎന്‍ബി എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ നിബന്ധന

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap