ഇന്ത്യയിൽ ഓക്സ്ഫഡ് വാക്‌സിൻ പരീക്ഷണം പൂർത്തിയായി; ആദ്യം ആരോഗ്യപ്രവർത്തകർക്ക്

ഓക്‌സ്‌ഫഡ്‌ കോവിഡ്‌ വാക്‌സിൻ പരീക്ഷണം ഇന്ത്യയിൽ പൂർത്തിയായി. നിയന്ത്രണ അതോറിറ്റിയുടെ അനുമതി ലഭിച്ചാൽ പൂനൈ സെഹം ഇൻസ്‌റ്റിറ്റ്യൂട്ട്‌ ലൈസൻസിങ്‌ നടപടികളിലേക്ക്‌ കടക്കും. പരീക്ഷണം പൂർത്തിയായതോടെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ സാധ്യതയേറി. ജനുവരിയോടെ ഇന്ത്യയിൽ നൂറ് മില്യൺ കൊവിഡ് വാക്‌സിൻ ലഭ്യമാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനവാല അറിയിച്ചു. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടുന്ന കോവിഡ്‌ മുൻനിര പോരാളികൾക്ക്‌ ആദ്യഡോസ്‌ വാക്‌സിൻ എത്തിക്കും. ഓക്‌സ്‌ഫഡ്‌ സർവകലാശാലയും അസ്‌ട്രാസെനക്കയും ചേർന്ന്‌ തയ്യാറാക്കുന്നതാണ്‌ കൊവീഷീൽഡ്‌ വാക്‌സിൻ.

മുൻഗണനാടിസ്‌ഥാനത്തിൽ ആർക്കെല്ലാം വാക്‌സിൻ ആദ്യം ലഭ്യമാക്കണമെന്ന കാര്യത്തിൽ ഇന്ന്‌ തീരുമാനമുണ്ടാകും. കോവിഡ്‌ രൂക്ഷമായ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന്‌ ചർച്ച നടത്തും. കോവിഷീൽഡ് വാക്‌സിൻ താരതമ്യേന ചെറിയ വിലയിൽ വിപണിയിലെത്തിക്കാൻ സാധിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ‌്യൂട്ട് സിഇഒ അധർ പൂനെവാല പറഞ്ഞു. സ്വകാര്യ മാർക്കറ്റിൽ 1000 രൂപയാകും കൊവിഡ് വാക്‌സിന്റെ വില. മാർച്ച് മാസത്തിന് ശേഷമാകും സ്വകാര്യ വിപണിയിൽ വാക്‌സിൻ ലഭ്യമാകുക. അതുവരെ സർക്കാർ വിതരണത്തിലാകും വാക്‌സിൻ.

ആദ്യ ഡോസ് 90 ശതമാനം സ്ഥിരത പുലർത്തുന്നതായും രണ്ടാം ഡോസ് 62 ശതമാനം സ്ഥിരത പുലർത്തുന്നതായും പൂനെവാല വ്യക്തമാക്കി. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ആസ്‌ട്രസെനെകയും ചേർന്നാണ് ഇന്ത്യയിൽ കോവിഡ് വാക്‌സിൻ നിർമിക്കുന്നത്. കോവിഡ് വാക്‌സിൻ മുതിർന്നവരിൽ 99 ശതമാനം വിജയമെന്ന് രണ്ടാംഘട്ട പരീക്ഷണഫലത്തിൽ സൂചിപ്പിക്കുന്നുണ്ട്. 60 വയസിനു മുകളിലുള്ളവരിൽ നടത്തിയ പരീക്ഷണത്തിന്റെ വിശദമായ ഫലം ശാസ്ത്ര പ്രസിദ്ധീകരണമായ ലാൻസെറ്റിലൂടെ പുറത്തുവിട്ടിരുന്നു. ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ഏറെ ഫലപ്രദമെന്നാണ് ഇതിലെ റിപ്പോർട്ടുകളും സൂചിപ്പിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap