ട്യൂഷന്‍ സെന്ററുകളും നൃത്തവിദ്യാലയങ്ങളും തുറക്കാൻ അനുമതി

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതൽ ഇളവുകള്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സ്കൂളുകള്‍ എന്നിവ ഒഴികെയുള്ള തൊഴിൽ അധിഷ്ടിത സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനാണ് സര്‍ക്കാര്‍ അനുമതി നൽകിയിരിക്കുന്നത്.

ദുരന്തനിവാരണ വകുപ്പ് പുറത്തുവിട്ട ഉത്തരവ് പ്രകാരം ട്യൂഷന്‍ സെന്റര്‍ അടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനും അനുമതി നൽകിയിട്ടുണ്ട്. നൃത്തവിദ്യാലയങ്ങള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍ എന്നിവയും ഇതിൽ ഉള്‍പ്പെടുന്നുണ്ട്.

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളില്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്കൂളുകള്‍ എന്നിവ ഒഴികെയുള്ള തൊഴിൽ അധിഷ്ടിത സ്ഥാപനങ്ങള്‍, നൃത്തവിദ്യാലയങ്ങള്‍, കംപ്യൂട്ടര്‍ സെന്ററുകള്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ട്യൂഷൻ സെന്ററുകള്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഒരേസമയം മുറിയുടെ ശേഷിയുടെ 50 ശതമാനം അല്ലെങ്കിൽ പരമാവധി 100 പേര്‍ക്ക് എന്ന നിലയിൽ പരിമിതപ്പെടുത്തി തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ഇളവ് നൽകുന്നുവെന്നും സര്‍ക്കാര്‍ ഉത്തരവിൽ വ്യക്തമാക്കുന്നു.എന്നാൽ സിനിമാ തീയേറ്ററുകൾ അടക്കം തുറക്കുന്ന കാര്യത്തിൽ സർക്കാർ അറിയിപ്പുകളൊന്നും പുറത്തു വിട്ടിട്ടില്ല.

അതിനിടെ രാജ്യത്തെ പല സംസ്ഥാനങ്ങളും നവംബർ 23 മുതൽ സ്‌കൂളുകൾ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ കൊവിഡ് മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും പാലിച്ചാകും ക്ലാസുകൾ ആരംഭിക്കുക. ക്ലാസിലെത്താൻ കഴിയാത്തവർക്കായി ഓൺലൈൻ ക്ലാസുകൾ തുടരുമെന്നും റിപ്പോർട്ടുണ്ട്. നവംബർ 23 മുതൽ പല സംസ്ഥാനങ്ങളിലും ക്ലാസുകൾ ആരംഭിക്കും. അതേസമയം, കേരളത്തിൽ ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് സൂചനകൾ.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap