യു.എ.ഇയിൽ പൊതുമാപ്പ് നീട്ടി, ഡിസംബർ 31 വരെ

വിസ കാലാവധി കഴിഞ്ഞതിന്‍റെ പേരിൽ പിഴയില്ലാതെ യു.എ.ഇയിൽ നിന്ന് മടങ്ങാനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. മാർച്ച് ഒന്നിന് മുൻപ് വിസ കാലാവധി കഴിഞ്ഞവർക്കാണ് പൊതുമാപ്പ് ആനുകൂല്യം ലഭിക്കുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യു.എ.ഇ നൽകിയ ആനുകൂല്യം മുതലെടുത്ത് പരമാവധി ആളുകൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. കേസുള്ളതിനാലും ചികിത്സ ഉൾപ്പെടെയുള്ള തടസങ്ങളുള്ളതിനാലും മടങ്ങാൻ കഴിയാത്തവരാണ് ഇനിയും അനധികൃതമായി ഇവിടെ തങ്ങുന്നത്.

ഇക്കൂട്ടർക്ക് ഒന്നര മാസം കൂടി യു.എ.ഇയിൽ തങ്ങാനും തടസങ്ങൾ മറികടന്ന് നാട്ടിലേക്ക് മടങ്ങാനുമുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. സാധാരണ പൊതുമാപ്പിന്‍റെ ആനുകൂല്യം മുതലെടുത്ത് നാട്ടിലേക്ക് മടങ്ങുന്നവർക്ക് പിന്നീട് തിരിച്ചുവരുന്നതിന് വിലക്കുണ്ട്. എന്നാൽ, ഈ ആനുകൂല്യം വഴി മടങ്ങുന്നവർക്ക് തിരികെ യു.എ.ഇയിലേക്കോ മറ്റ് രാജ്യങ്ങളിലേക്കോ വരുന്നതിന് തടസമുണ്ടാകില്ല. പാസ്പോർട്ടിൽ ഒരിടത്തും പൊതുമാപ്പിന്‍റെ കാര്യം സൂചിപ്പിക്കില്ല എന്ന പ്രത്യേകത കൂടിയുണ്ട്. മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ഉപകാരപ്രദമാണ് പുതിയ തീരുമാനം.

49 thoughts on “യു.എ.ഇയിൽ പൊതുമാപ്പ് നീട്ടി, ഡിസംബർ 31 വരെ

 1. Pingback: cialis online uk
 2. Pingback: sildenafil citrate
 3. Pingback: viagra sample
 4. Pingback: sildenafil 20mg
 5. Pingback: tadalafil uk cheap
 6. Pingback: ivermectol 12 mg
 7. Pingback: ivermectin in usa
 8. Pingback: cialis europe
 9. Pingback: viagra cialis
 10. Pingback: viagra online
 11. Pingback: viagra pill
 12. Pingback: viagra buy online
 13. Pingback: viagra buy forum

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap