കേരളത്തിൽ ഏറ്റവും വേഗമുള്ള നെറ്റ്‌വർക്ക് ഏത്? ട്രായ് കണക്കുകൾ

ടെലികോം കമ്പനികളുടെ വയർലെസ് നെറ്റിനെ ആശ്രയിക്കുന്നവർക്ക് മിക്കപ്പോഴും സേവനദാതാക്കൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്ന ഡേറ്റയുടെ പകുതിപോലും ഉപയോഗിക്കാൻ സാധിക്കുന്നില്ല. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം കേരളത്തിൽ ഏറ്റവും വേഗമുള്ള 4ജി സേവനം നൽകുന്നത് റിലയന്‍സ് ജിയോയാണ്. മൈസ്പീഡ് ആപ്പ് വഴി ഉപഭോക്താക്കളിൽ നിന്നു ട്രായ‌ിക്കു ലഭിച്ച റിപ്പോർട്ടുകൾ കണക്കിലെടുത്താണ് കണ്ടെത്തൽ.

കഴിഞ്ഞ ആറു മാസത്തിലെ കണക്കുകൾ പ്രകാരം ജിയോയുടെ ശരാശരി വേഗം 11.6 എംബിപിഎസാണ്. എയർടെല്ലിന്റെ വേഗം കേവലം 6.8 എംബിപിഎസാണ്. വോഡഫോൺ 5.4 എംബിപിഎസ്, ഐഡിയ 7.6 എംബിപിഎസ് എന്നിങ്ങനെയാണ് മറ്റുകണക്കുകൾ. 3ജി വേഗത്തിൽ മുന്നിൽ നിൽക്കുന്നത് വോഡഫോണും ഐഡിയയുമാണ്. അതേസമയം 4ജി അപ്‌ലോഡിങ് സ്പീഡിൽ ഐഡിയയാണ് മുന്നിൽ. ടെലികോം കമ്പനികളുടെ ഡേറ്റാ കൈമാറ്റ നെറ്റ്‌വർക്ക് വേഗം റിപ്പോർട്ട് ചെയ്യാൻ ട്രായിയുടെ തന്നെ മൈസ്പീഡ് ആപ്പ് ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap