തലകീഴായി മറിഞ്ഞ ബസിലേയ്ക്ക് ലോറി ഇടിച്ചു കയറി; 14 മരണം

ആന്ധ്രാ പ്രദേശിലെ കുര്‍ണൂലിൽ ബസും ലോറിയും കൂട്ടിയിടിച്ച് 14 പേര്‍ മരിച്ചു.അപകടത്തിൽ നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെ കുര്‍ണൂലിനു സമീപം വെൽദുര്‍ത്തി മണ്ഡലലിലാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസിൽ മൊത്തം 18 പേരായിരുന്നു ഉണ്ടായിരുന്നത്.

മദനപ്പള്ളിയിൽ നിന്ന് അജ്മേറിലേയ്ക്ക് പോകുകയായിരുന്ന ബസാണ് ഡിവൈഡറിൽ കയറി തലകീഴായി മറിഞ്ഞത്. ഇതേസമയം തന്നെ എതിര്‍ദിശയിൽ നിന്നു വന്ന ലോറി ബസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. മദനപ്പള്ളി സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം.എട്ട് സ്ത്രീകളും അഞ്ച് പുരുഷന്മാരും ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്.

2 thoughts on “തലകീഴായി മറിഞ്ഞ ബസിലേയ്ക്ക് ലോറി ഇടിച്ചു കയറി; 14 മരണം

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap