ധർമ്മജനെതിരെ ദളിത് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശ്ശേരിയിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ ദളിത് കോൺഗ്രസ് രംഗത്ത്. കോഴിക്കോട് ജില്ലയിലെ സംവരണ സീറ്റായ ബാലുശ്ശേരിയില്‍ സജീവ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം. ഇതുസംബന്ധിച്ച് കെ.പി.സി.സി.ക്കും രമേശ് ചെന്നിത്തലയ്ക്കും ദളിത് കോണ്‍ഗ്രസ് കത്തയച്ചു.

ധർമജൻ മത്സരിപ്പിക്കുന്നതിനു തങ്ങൾ എതിരല്ലെന്നും, കോൺഗ്രസിന്റെ ഏതെങ്കിലും സീറ്റിലാണ് അദ്ദേഹത്തെ മത്സരിപ്പിക്കേണ്ടതെന്നും അത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നും കത്തിൽ വ്യക്തമാക്കി.അതിനിടെ ധര്‍മജന്‍ ബോള്‍ഗാട്ടി വടക്കന്‍ കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി. സെക്രട്ടറി പി.വി.മോഹനനുമായി കൂടിക്കാഴ്ച നടത്തി .എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന ചർച്ചയിൽ ഏതു മണ്ഡലത്തില്‍ മത്സരിക്കണമെന്നത് സംബന്ധിച്ചുളള കാര്യങ്ങള്‍ ചര്‍ച്ചയായെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap