ധൂർത്ത്’ ആരോപണം: ഹെലികോപ്ടർ ഒഴിവാക്കാൻ സർക്കാർ ആലോചന

മുഖ്യമന്ത്രിയുടെ യാത്രകൾ ഹെലികോപ്ടറിലാണെന്ന വിമർശനത്തെ തുടർന്ന് ഹെലിക്കോപ്റ്റർ ഒഴിവാക്കൻ കേരളം പോലീസ് ആലോചിക്കുന്നു.കഴിഞ്ഞ വർഷ അമിതമായ വാടക നിരക്കിൽ എടുത്ത ഹെലികോപ്ടറിന്റെ കാര്യത്തിലാണ് ഇപ്പോൾ പുനഃ പരിശോധന നടക്കുന്നത്.ഒരു വര്‍ഷത്തെ വാടക കരാര്‍ മാര്‍ച്ചില്‍ തീരുന്നതോടെ ഹെലികോപ്ടര്‍ ഒഴിവാക്കാനോ അല്ലെങ്കില്‍ വാടക കുറഞ്ഞ റ്റു കമ്പനികളില്‍നിന്ന് എടുക്കാനോ ആണ് ആലോചന.മുഖ്യമന്ത്രി സ്ഥിരമായി ഹെലികോപ്റ്ററിൽ യാത്ര ചെയ്യുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണെന്നു പോലീസ് പറഞ്ഞു.ഇത് വരെ രണ്ടു തവണ മാത്രമാണ് മുഖ്യമന്ത്രി ഇതിൽ സഞ്ചരിച്ചതെന്നു അധികൃതർ വ്യക്തമാക്കി.

11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്ടറിന് ഒരു മാസം 20 മണിക്കൂര്‍ പറക്കാന്‍ 1.44 കോടിയാണ് വാടകയിനത്തിൽ ചിലവാക്കുന്നത്.ഇരുപത് മണിക്കൂറിലധികം പറന്നാല്‍ ഓരോ മണിക്കൂറിനും 67000 രൂപ വീതം അധികം നല്‍കണം.ജിഎസ്‌ടി കൂടി കൂട്ടുമ്പോൾ വാടക വീണ്ടും കൂടും.ഇത് വരെ ഏകദേശം 18 കോടി രൂപ ചിലവായിട്ടുണ്ട്.അത് കൊണ്ട് തന്നെ അമിത വാടക നൽകി ഇനിയും ഇത് തുടരേണ്ടെന്ന നിലപാടിൽ സർക്കാർ എത്തിയിരിക്കുന്നത്.പൊതുമേഖലാ സ്ഥാപനമായ പവന്‍ ഹന്‍സില്‍ നിന്നാണ് ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തത്. കെ.സുധാകരൻ എംപിയുടെ ‘ചെത്തുതൊഴിലാളി’ പ്രയോഗവും മുഖ്യമന്ത്രിയുടെ ധൂര്‍ത്തെന്ന ആരോപണവുമെല്ലാം ചേര്‍ന്ന് ഹെലികോപ്ടര്‍ വീണ്ടും രാഷ്ട്രീയ വിവാദമായി നില്‍ക്കുമ്പോഴാണ് പൊലീസ് ഇക്കാര്യത്തിൽ പുനരാലോചന നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap