വാലൻൈറൻ ദിനത്തിൽ ഷാരുഖ് ഖാൻ്റെ സമ്മാനം

വാലൻൈറൻസ് ഡേ കളര്‍ ഫുൾ ആക്കുന്നത് പല തരത്തിലുള്ള ഗിഫ്റ്റുകളാണ്. പ്രണയിക്കുന്നവര്‍ തമ്മിൽ മാത്രമൊന്നുമല്ല ഈ ഗിഫ്റ്റ് കൈമാറ്റം. ബോളിവുഡിലെ ഏറ്റവും ഉദാരമതി എന്നറിയപ്പെടുന്ന ഷാരൂഖ് ഖാനും നൽകിയിട്ടുണ്ട് വാലൻറൈസ് ഡേ ദിനത്തിൽ വേറിട്ട ഒരു സമ്മാനം. സമ്മാനം കൊടുത്ത് വര്‍ഷങ്ങൾ പിന്നിട്ടിട്ടും ഈ വാലൻറൈൻ ദിന സമ്മാനം ഓര്‍മിയ്ക്കപ്പെടാറുണ്ട്. സമ്മാനത്തിൻെറ പ്രത്യേകത തന്നെയാണ് കാരണം.ഏതാനും വര്‍ഷങ്ങൾക്കു മുമ്പായിരുന്നു തൻറെ വനിതാ ജീവനക്കാര്‍ക്ക് വാലൻൈൻസ് ഡേയിൽ കിങ്ഖാൻ കിടിലൻ സര്‍പ്രൈസ് ഒരുക്കിയത്. ചുവന്ന റോസാപ്പൂക്കൾ കൊണ്ടലങ്കരിച്ച പൂച്ചെണ്ടുകളും, ഡിസൈനർ ഹാൻഡ്‌ബാഗും,കിടിലൻ സ്മാർട്ട്‌ഫോണും ഒക്കെയുണ്ടായിരുന്നു ആ സമ്മാനപ്പെട്ടിയിൽ. സ്റ്റാഫിലെ ഏതാനും അംഗങ്ങൾക്ക് സ്വർണ്ണ ലോക്കറ്റുകളും അദ്ദേഹം നൽകിയിരുന്നു. അപ്രതീക്ഷിതമായി ഇത്തരം സമ്മാനങ്ങളും ഇൻസെൻറീവുകളും ഒക്കെ നൽകി താരം തൻെറ ജീവനക്കാരെ സന്തോഷിപ്പിയ്ക്കാറുണ്ട്. വാലൻൈറൻസ് ഡേ ദിനത്തിൽ ആ ഭാഗ്യം വനിതാ ജീവനക്കാര്‍ക്കായിരുന്നു എന്ന് മാത്രം.

സഹതാരങ്ങൾക്ക് സമ്മാനമായി ദശലക്ഷങ്ങൾ വിലമതിയ്ക്കുന്ന കാറുകളും ബൈക്കുകളും ഒക്കെ നൽകിയതിൻെറ പേരിലും കിങ്‍ഖാൻ ശ്രദ്ധേയനാണ്. മികച്ച സുഹൃത്തും സംവിധായകയുമായ ഫറാഖാന് മെഴ്സിഡസ് ബെൻസ് ഇ ക്ലാസ് അദ്ദേഹം സമ്മാനിച്ചതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു.

മുമ്പ് ഹ്യുണ്ടായ് എസ്‌യുവിയും ഷാരൂഖ് ഖാൻ നൽകിയിട്ടുണ്ട്.അഭിഷേക് ബച്ചന് ഹാര്‍ളി ഡേവിഡ്‍സൺൻെറ ബൈക്ക് കൊടുത്തതും വാര്‍ത്തകളിൽ ഇടം നേടിയിരുന്നു.രജനീകാന്ത്, സൽമാൻ ഖാൻ എന്നിവര്‍ക്ക് ബിഎംഡബ്യൂ, മെഴ്സിഡസ് എന്നിവയും ഷാരൂഖ്‍ഖാൻ നൽകിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ

1 thought on “വാലൻൈറൻ ദിനത്തിൽ ഷാരുഖ് ഖാൻ്റെ സമ്മാനം

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap