പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ ; 6000 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും

വൻ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. കൊച്ചി റിഫൈനറിയിൽ ഭാരത് പെട്രോളിയത്തിൻ്റെ പ്രൊപ്പിലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ കോംപ്ലക്സും കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റിൻ്റെ ആധുനിക ക്രൂസ് ടെര്‍മിനലും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും.

കപ്പൽ ശാലയുടെ കീഴിലുള്ള മറൈൻ എൻജിനീയറിങ് പരിശീലനകേന്ദ്രമായ വിജ്ഞാന സാഗര്‍ ക്യാംപസ് ഉദ്ഘാടനം ചെയ്യുന്ന മോദി വില്ലിങ്ടൺ ഐലൻഡ് – ബോള്‍ഗാട്ടി റോ-റോ യാനങ്ങളുടെയും ഉദ്ഘാടനം നിര്‍വഹിക്കും. പോര്‍ട്ട് ട്രസ്റ്റിൻ്റെ സൗത്ത് കോള്‍ ബെര്‍ത്തിൻ്റെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിര്‍വഹിക്കും. പ്രധാനമന്ത്രിയിക്കു പുറമെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പരിപാടികളിൽ പങ്കെടുക്കുമെന്നാണ് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിൽ അറിയിച്ചിട്ടുള്ളത്. കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാനും മൻസൂഖ് എൽ മണ്ഡവ്യ എന്നിവരും പ്രധാനമന്ത്രിയ്ക്കൊപ്പം ഉണ്ടാകും.

തമിഴാനാട് സന്ദര്‍ശനത്തിനു ശേഷം ചെന്നൈയിൽ നിന്ന് 2.45ന് വിമാനം കയറുന്ന പ്രധാനമന്ത്രി നാവികസേനാ ആസ്ഥാനത്തുള്ള ഐഎൻഎസ് ഗരുഡയിലാണ് എത്തിച്ചേരുക. തുടര്‍ന്ന് ഹെലികോപ്റ്ററിൽ 3.10ൽ ഹെലിക്കാഡിലെത്തുന്ന പ്രധാനമന്ത്രി ഉദ്ഘാടന വേദിയായഅമ്പലമേട് കുഴിക്കാട് വിഎച്ച്എസ്‍‍സി സ്കൂള്‍ ഗ്രൗണ്ടിലെത്തും. ഒരു മണിക്കൂറോളമാണ് പൊതുപരിപാടി.

കൊച്ചിയിലെ പുതിയ ക്രൂസ് ടെര്‍മിനൽ ടൂറിസം മേഖലയിൽ വലിയ വികസനത്തിന് വഴിവെക്കുമെന്ന് ഷിപ്പിങ് മേഖലയുടെ ചുമതലയുള്ള സഹമന്ത്രി മൻസുഖ് മണ്ഡവ്യ പറഞ്ഞു. എഫ്എസിടിയ്ക്കു വേണ്ടി രാസവസ്തുക്കളും വളവും കപ്പൽ വഴി എത്തിക്കാനാണ് സൗത്ത് കോള്‍ ബെര്‍ത്തിൻ്റെ പുനര്‍നിര്‍മാണം.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap