നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങി ട്വന്‍റി20 ; അംഗത്വത്തിനായി പത്രങ്ങളില്‍ പരസ്യം

തദ്ദേശ തെരഞ്ഞെടുപ്പിൽ അഞ്ച് പഞ്ചായത്തുകളില്‍ മിന്നും വിജയം കാഴ്ച വച്ചതോടെ എറണാകുളം ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കാൻ ഒരുങ്ങി ട്വന്റി 20. ഇതിന്റെ ഭാഗമായി ഓണ്‍ലൈൻ അംഗത്വ വിതരണം ആരംഭിക്കുകയും അതിനായുള്ള പത്ര പരസ്യങ്ങള്‍ നൽകുകയും ചെയ്തു.

“ഇടത്തോട്ടുമില്ല വലത്തോട്ടുമില്ല കേരളം ഇനി മുന്നോട്ട് ട്വന്റി 20ക്കൊപ്പം മുന്നോട്ട്”, “ആധുനിക കേരളത്തിനായി അണിചേരുക ട്വന്റി 20 യിൽ അംഗമാവുക”, “തുടക്കം എറണാകുളം ജില്ലയിൽ നിന്നും” എന്നിവയാണ് പരസ്യത്തിൽ കുറിച്ചിരിക്കുന്നത്.കൊച്ചി എഡിഷൻ പത്രങ്ങളില്‍ ഒന്നാം പേജ് പരസ്യമാണ് ഇവര്‍ നൽകിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന സൂചനയാണ് ട്വന്റി 20യിൽ നിന്നും ഉയര്‍ന്ന് വരുന്നത്.

തദ്ദേശ സ്വയംഭരണ കേന്ദ്രത്തിലേക്കുള്ള തെരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തെ ട്വന്റി 20 വ്യക്തമാക്കിയിരുന്നു. അതേസമയം, ഏത് മണ്ഡലങ്ങളിലാണ് മത്സരിക്കുക എന്ന് അവര്‍ വ്യക്തമാക്കിയിരുന്നില്ല. അതിനിടെയാണ് അംഗത്വവിതരണ പരസ്യം പത്രങ്ങളില്‍ നൽകിയിരിക്കുന്നത്.

എറണാകുളം ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും മത്സരിക്കാനുള്ള സാധ്യതയാണ് ഉയര്‍ന്ന് വരുന്നത്. നേരത്തെ ട്വന്റി 20ക്ക് സ്വാധീനമുള്ള കുന്നത്തുനാടും പെരുമ്പാവൂരും അടക്കമുള്ള മണ്ഡലങ്ങളുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും ഏതൊക്കെ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല.

പാര്‍ട്ടിയുടെ പുതിയ നീക്കത്തോടെ സജീവമായി തന്നെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനൊരുങ്ങുകയാണ് സൂചിപ്പിക്കുന്നത്. ചാരിറ്റബിൾ സൊസൈറ്റി ആയി പ്രവര്‍ത്തനം തുടങ്ങിയ ട്വന്റി 20 പിന്നീട് രാഷ്ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ട്വന്റി 20 പാര്‍ട്ടി എന്ന പേരിലാണ് ഓണ്‍ലൈൻ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap