ദില്ലി എയ്‌റോസിറ്റി പബ്ബില്‍ നടന്‍ അജയ് ദേവ്ഗണിന് മര്‍ദനം? ദില്ലി കണ്ടിട്ട് 14 മാസമായെന്നു നടന്‍

സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി തരംഗമായി മാറി കൊണ്ടിരിക്കുന്ന വീഡിയോയാണ് ദില്ലിയിലെ എയ്‌റോസിറ്റി മാളിലെ കൂട്ടത്തല്ല്. എന്നാല്‍ ഈ വീഡിയോ വൈറലായതോടെ എല്ലാവരും പറഞ്ഞിരുന്ന കാര്യം നടന്‍ അജയ് ദേവ്ഗണിന് മര്‍ദനമേറ്റു എന്നായിരുന്നു. നടനുമായി സാമ്യമുള്ളയാള്‍ വീഡിയോയില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അജയ് ദേവ്ഗണ്‍ തന്നെ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്. എയ്‌റോസിറ്റി പബ്ബില്‍ വെച്ച് തനിക്ക് മര്‍ദനമേറ്റെന്ന കാര്യം തെറ്റായ കാര്യമാണെന്ന് അജയ് പറഞ്ഞു.

തനിക്ക് ആരുടെയും മര്‍ദനമേറ്റിട്ടില്ല. കഴിഞ്ഞ 14 മാസമായി താന്‍ ദില്ലി സന്ദര്‍ശിച്ചിട്ട് പോലുമില്ലെന്ന് അജയ് ദേവ്ഗണ്‍ വ്യക്തമാക്കി. 2020ല്‍ തന്റെ ചിത്രമായ താനാജി-ദ അണ്‍സംഗ് വാരിയറിന് വേണ്ടിയാണ് ദില്ലിയില്‍ അവസാനമെത്തിയത്. അത് 2020ല്‍ സംഭവിച്ച കാര്യമാണ്. അതിന് ശേഷം ദില്ലിയിലേക്ക് താന്‍ വന്നിട്ടില്ല. ദില്ലിയിലെ പബ്ബില്‍ വെച്ച് സൂപ്പര്‍ താരവുമായി പ്രശ്‌നങ്ങളുണ്ടായെന്നും, അത് മര്‍ദനത്തിലേക്ക് മാറിയെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. മൈതാന്‍ എന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മുംബൈയില്‍ തന്നെയാണ് ഉള്ളതെന്നും അജയ് പറഞ്ഞു. അജയ് ദേവ്ഗണ്‍ മേഡേ, ഗംഗുബായ് കാത്തിയവാഡെ എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് അദ്ദേഹം. മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ ഇനി പ്രചരിപ്പിക്കരുതെന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു. ദില്ലിയിലെ എയ്‌റോസിറ്റി മാളിലാണ് ഈ ഏറ്റുമുട്ടല്‍ നടന്നത്. വലിയ പ്രചാരം ഈ വീഡിയോ പുറത്തുവന്നതോടെ സംഭവം നേടിയിരുന്നു. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടലും മര്‍ദനവും. ഒരു വാഹനം മറ്റേ വാഹനത്തില്‍ ചെറുതായൊന്നും തട്ടി എന്നതിന്റെ പേരിലാണ് ഈ സംഘര്‍ഷം നടന്നത്.

സംഭവത്തില്‍ രണ്ട് പേരെ മാര്‍ച്ച് 27ന് അറസ്റ്റ് ചെയ്തതായി ദില്ലി പോലീസ് പറഞ്ഞു. തരണ്‍ജിത്ത്, നവീന്‍ കുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ തരണ്‍ജിത്ത് സിംഗ് ജാനക്പുരി സ്വദേശിയാണ്. നവീന്‍ കുമാര്‍ ചൗള സ്വദേശിയും. കാര്‍ വില്‍പ്പനയാണ് തരണ്‍ജിത്തിന്റെ ജോലി. ഇവര്‍ രണ്ടുപേരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം കൂടി കണക്കിലെടുത്താണ് ഇവര്‍ക്കെതിരെ സ്വമേധയാ കേസെടുത്തതതെന്ന് പോലീസ് പറഞ്ഞു

5 thoughts on “ദില്ലി എയ്‌റോസിറ്റി പബ്ബില്‍ നടന്‍ അജയ് ദേവ്ഗണിന് മര്‍ദനം? ദില്ലി കണ്ടിട്ട് 14 മാസമായെന്നു നടന്‍

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap