ആമസോണിനും ഫ്ലിപ്പ്കാർട്ടിനും കടിഞ്ഞാണിടണം: പ്രധാനമന്ത്രിക്ക് കത്ത്

ഇന്ത്യയിലെ ഓൺലൈൻ മൊബൈൽ ഫോൺ വില്പനയിൽ ആമസോണിനും ഫ്ലിപ്കാർട്ടിനും കടിഞ്ഞാണിടണമെന്നാവശ്യപ്പെട്ട് മൊബൈൽ കടയുടമകൾ രംഗത്ത്. ഇതോടെ ഇന്ത്യൻ ഓൺലൈൻ വിപണിയിലെ രണ്ട് അതികായർക്കും നിയന്ത്രണങ്ങളേർപ്പെടുത്തിയേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

പ്രതിദിനം വിൽക്കാവുന്ന പരമാവധി ഫോണുകളുടെ എണ്ണത്തിൽ ഇവർക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് രാജ്യത്തെ ഒന്നര ലക്ഷം കട ഉടമകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഓൺലൈൻ മൊബൈൽ വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.രാജ്യത്തെ വിദേശ നിക്ഷേപ ചട്ടങ്ങൾ മറികടക്കുന്നതിനായി ഇവർ വർഷങ്ങളായി ഇന്ത്യയിലെ ഒരു ചെറിയൊരു സംഘം വിൽപ്പനക്കാർക്ക് മുൻഗണന നൽകുകയാണെന്നും കട ഉടമകൾ കത്തിൽ ആരോപിക്കുന്നു. ഓൺലൈൻ വെബ്സൈറ്റുകള്‍ ഇന്ത്യയിൽ വിപണനം നടത്തുന്നത് ശരിയായ രീതിയിലല്ലെന്നും അതുകൊണ്ട് തന്നെ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്താനും അതുവരെ ഇവരുടെ ഇന്ത്യയിലെ വിപണനം നിയന്ത്രിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

ആമസോണിലെ 400000ലധികം ഇന്ത്യൻ വിൽപ്പനക്കാരിൽ 35ഓളം പേരാണ് 2019ൽ ഇന്ത്യയിലെ ആകെ മൊബൈൽ വില്പനയുടെ മൂന്നിൽ രണ്ടും നടത്തിയിരുന്നത്. അതുകൊണ്ട് തന്നെ ഒരു ദിവസം ഒരു വിൽപ്പനക്കാരന് വിൽക്കാവുന്ന മൊബൈൽ പരിധി പരമാവധി അഞ്ച് ലക്ഷം രൂപ വരെയായി നിജപ്പെടുത്തണമെന്നാണ് ഇവരുന്നയിക്കുന്ന ആവശ്യം.അതേ സമയം ഈ വിഷയത്തിൽ കേന്ദ്രസർക്കാരോ ഫ്ലിപ്കാർട്ടോ ആമസോണോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.ഇത് ഇന്ത്യയിലെ ചെറുകിട ബിസിനസുകളെ സഹായിക്കുന്നുണ്ടെന്നും ഇത് എല്ലാ വിൽപ്പനക്കാരെയും ന്യായമായും സുതാര്യമായും വിവേചനരഹിതമായും കൈകാര്യം ചെയ്യുന്നുണ്ടെന്നുമാണ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പ്രത്യേക റിപ്പോർട്ടിൽ ആമസോൺ ഒരു പ്രസ്താവനയിൽ പറഞ്ഞത്.

ഓൺലൈൻ സ്മാർട്ട്‌ഫോൺ വിൽപ്പന കുതിച്ചുയരുന്നതിനാൽ ടെക് ഭീമന്മാരുമായി മത്സരിക്കാൻ തങ്ങൾ പാടുപെടുകയാണെന്ന് ബ്രിക്ക് ആൻഡ് മോർട്ടാർ റീട്ടെയിലർമാരും പറയുന്നുണ്ട്. 2019 ആയപ്പോഴേക്കും ഇന്ത്യയിലെ 44% സ്മാർട്ട്‌ഫോണുകൾ ഓൺലൈനിലാണ് വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ആമസോണും ഫ്ലിപ്കാർട്ടും വിൽപ്പനയിൽ മുൻപന്തിയിലാണെന്ന് ഫോറസ്റ്റർ റിസർച്ചും ചൂണ്ടിക്കാണിക്കുന്നു.

13 thoughts on “ആമസോണിനും ഫ്ലിപ്പ്കാർട്ടിനും കടിഞ്ഞാണിടണം: പ്രധാനമന്ത്രിക്ക് കത്ത്

  1. Proper say of stromectol uk. stromectol usa is largest enchanted as a individual prescribe with a saturated drinking-glass (8 ounces) of damp on an remove craving (1 hour in front of breakfast), unless otherwise directed by your doctor. To expropriate luminously up your infection, decide this pharmaceutical systematically as directed. Your doctor may desire you to remove another amount every 3 to 12 months. Your doctor may also dictate a corticosteroid (a cortisone-like pharmaceutical) championing indubitable patients with river blindness, especially those with flinty symptoms. This is to help trim the infection caused before the destruction of the worms. If your doctor prescribes these two medicines together, it is formidable to remove the corticosteroid along with stro-me-ctol.com. Pilfer them just as directed close your doctor. Do not nymphet any doses. Dosing. The dosage of this medicine drive be varied inasmuch as different patients. Bring up the rear your doctor’s orders or the directions on the label. The following word includes on the contrary the average doses of this medicine. If your dose is another, do not modify it unless your doctor tells you to do so. The amount of nostrum that you clutch depends on the strength of the medicine. Also, the number of doses you swallow each period, the metre allowed between doses, and the size of time you study the remedy depend on the medical imbroglio for which you are using the medicine.

  2. I’m acutely contented with the products purchased such as the punitive away, unguent & shampoo/conditioners. My past custom with the deliveries were abundant except for the sake the duration of the plan function I ordered which included 1 tin of Camel Rap Granulate which was particular erroneously dented meet to the handling during Aust Post. Why and wherefore why i gave a 4 headliner in preference to of 5 matchless was fated to the delivery/handling on pharmduck.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap