അമിത് ഷായുടെ പ്രസംഗം തിരിച്ചടിയായി, സഖ്യം വിടാൻ രംഗസ്വാമി

പുതുച്ചേരിയില്‍ ഭരണം നേടിയെടുക്കാനാവുമെന്ന ബിജെപി ശ്രമത്തിന് തിരിച്ചടി. ബിജപിക്കൊപ്പം നിന്ന് മത്സരിക്കാന്‍ തീരുമാനിച്ച എന്‍ആര്‍ കോണ്‍ഗ്രസ് സംഖ്യം വിട്ട് ഒറ്റയ്ക്ക് മത്സരിക്കാനിറങ്ങുന്നു. നേരത്തെ ഒരുമിച്ച് മത്സരിക്കാമെന്ന് തീരുമാനിച്ച എന്‍ആര്‍ കോണ്‍ഗ്രസിന്റെ മനസ് മാറിയത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഒറ്റ പ്രസംഗത്തെ തുടര്‍ന്നാണ്. പിന്നാലെ അനുനയത്തിന് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടുക്കാതെ നില്‍ക്കുകയാണ് എന്‍ആര്‍ കോണ്‍ഗ്രസ്.

പുതുച്ചേരിയില്‍ ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം എന്‍ആര്‍ കോണ്‍ഗ്രസിന് നല്‍കുമെന്ന് വാക്ക് നല്‍ക്കാത്തതാണ് ഇപ്പോള്‍ ഒരുമിച്ച് മത്സരിക്കാനില്ലെന്ന തീരുമാനത്തിലേക്ക് എന്‍ആര്‍ കോണ്‍ഗ്രസ് എത്തി നില്‍ക്കുന്നത്. പിന്നാലെ ബിജെപി നേതാക്കള്‍ അനുനയിക്കാന്‍ എത്തിയെങ്കിലും അടുത്തുന്ന മട്ടിലെല്ല എന്‍ ആര്‍ കോണ്‍ഗ്രസ്.

സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് നിര്‍മ്മല്‍ കുമാര്‍ എന്‍ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന എന്‍ രംഗസ്വാമിയുമായി അനുനയത്തിന് ചര്‍ച്ച നടത്തിയെങ്കിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്ക് തയ്യാറാല്ലെന്നാണ് രംഗസ്വാമി അറിയിച്ചിരിക്കുന്നത്. ഇതോടെ ബിജെപിയുടെ പുതുച്ചേരി മോഹത്തിന് അന്ത്യം കുറിച്ചിരിക്കുകയാണ്.

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ 30 മണ്ഡലങ്ങളില്‍ ഒരിടത്ത് പോലും ജയിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. മന്ത്രിസഭയിലെ രണ്ടാമനെ ചാക്കിട്ട് പിടിച്ച് കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയ ബിജെപി ഭരണം പിടിച്ചെടുക്കാമെന്ന മോഹവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് കനത്ത തിരിച്ചടി സംഭവിച്ചിരിക്കുന്നത്. ഒരു സീറ്റ് പോലും ജയിക്കാത്ത ബിജെപിക്ക് ചുക്കാന്‍ കൊടുക്കാനാവില്ലെന്ന് രംഗസ്വാമി പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap