പിണറായിക്കെതിരെ സി രഘുനാഥ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും

Supporters hold party flags during an election campaign rally by India's ruling Congress party president Sonia Gandhi in Mumbai April 26, 2009. REUTERS/Punit Paranjpe (INDIA POLITICS ELECTIONS) - GM1E54Q1QHD01

ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കൂടി പൂര്‍ത്തിയാക്കിയതോടെ കേരളത്തിലെ 139 മണ്ഡലങ്ങളിലേയും മത്സര ചിത്രം വ്യക്തമായിരിക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കുന്നത് ആരെന്ന കാര്യത്തില്‍ തീരുമാനത്തിലെത്താന്‍ കോണ്‍ഗ്രസിന് ഇതുവരെ സാധിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടാവുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാന്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തീരുമാനിച്ചതോടെ അവര്‍ക്ക് പിന്തുണ നല്‍കുന്ന കാര്യവും കോണ്‍ഗ്രസിന്‍റെ ആലോചനയില്‍ ഉണ്ടായിരുന്നു.

കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ മമ്പറം ദിവാകരനായിരുന്നു കഴിഞ്ഞ തവണ പിണറായി വിജയനെതിരെ ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിച്ചത്. ഇത്തവണ താന്‍ പിണറായിക്കെതിരെ മത്സരത്തിന് ഇല്ലെന്ന് നേരത്തെ തന്നെ മമ്പറം ദിവാകരന്‍ വ്യക്തമാക്കിയതോടോയാണ് കോണ്‍ഗ്രസില്‍ പുതിയ സ്ഥാനാര്‍ത്ഥിയുടെ ആലോചനകള്‍ തുടങ്ങിയത്.

ഒരു ഘട്ടത്തില്‍ പാര്‍ട്ടിയുടെ ദേശീയ വക്താവായ ഷമ മുഹമ്മദിനെ പിണറായി വിജയനെതിരെ മത്സരിപ്പിച്ചേക്കുമെന്ന അഭ്യൂഹം ഉണ്ടായിരുന്നു. ഏത് മണ്ഡലത്തിലായാലും മത്സരിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കി അവര്‍ മുന്നോട്ട് വരികയും ചെയ്തു. എന്നാല്‍ പിന്നീട് ഇതേ കുറിച്ച് കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്ത് നിന്നും കൂടുതല്‍ ചര്‍ച്ചകള്‍ ഒന്നും ഉണ്ടായില്ല.കോണ്‍ഗ്രസിന്‍റെ രക്ത സാക്ഷി കുടുംബങ്ങളില്‍ നിന്ന് ആരെയെങ്കിലും പിണറായി വിജയനെതിരെ സ്ഥാനാര്‍ത്ഥിയാക്കി സംസ്ഥാനത്ത് ഉടനീളം പ്രചാരണ വിഷയമാക്കുകയെന്ന ആലോചനയും കോണ്‍ഗ്രസില്‍ നടന്നിരുന്നു. ഷുഹൈബിന്‍റെ പിതാവിനെ മത്സരിപ്പിക്കാനായിരുന്നു നീക്കം. അദ്ദേഹം അനുകൂലമായി പ്രതികരിച്ചെങ്കിലും ഇക്കാര്യത്തില്‍ നേതൃത്വം വ്യക്തമായ തീരുമാനം എടുത്തില്ല.

ഇതിനിടയിലാണ് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുമെന്ന പ്രഖ്യാപനവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ രംഗത്ത് എത്തുന്നത്. സംഘപരിവാര്‍ ഒഴികേയുള്ള ആരുടേയും പിന്തുണയും സ്വീകരിക്കുമെന്നും ഇവര്‍ പ്രഖ്യാപിച്ചു. ഇതോടെ ഇവര്‍ക്ക് പിന്തുണ നല്‍കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഒരു വിഭാഗം ശക്തമായി ഉയര്‍ത്തി.പാലക്കാട് ഡിസിസി പ്രസിഡന്‍റ് ശ്രീകണ്ഠന്‍ ഉള്‍പ്പടേയുള്ള വാളയാര്‍ അമ്മയ്ക്ക് കോണ്‍ഗ്രസ് പിന്തുണമെന്ന നിലപാടിലായിരുന്നു. ഈ ആവശ്യം നേതാക്കളെ അറിയിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. ഇത്തരം സമ്മര്‍ദം ശക്തമായതോടെ പിന്തുണ നല്‍കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും വ്യക്തമാക്കി.

എന്നാല്‍ ധര്‍മ്മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഉണ്ടാവും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സി. രഘുനാഥിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനാണ് തീരുമാനം. കണ്ണൂര്‍ ഡിസിസി സെക്രട്ടറിയാണ് രഘുനാഥ്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാവുമെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.

l

6 thoughts on “പിണറായിക്കെതിരെ സി രഘുനാഥ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap