ആശങ്കകള്‍ക്ക് വിരാമം; സൂയസ് കനാലിൽ നിന്നും കപ്പൽ നീങ്ങിത്തുടങ്ങി

സൂയസ് കനാൽ കുടുങ്ങിയ ഭീമൻ ചരക്ക് കപ്പൽ നീക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടു തുടങ്ങുന്നതായി റിപ്പോര്‍ട്ട്. തിങ്കളാഴ്ചയോടെ കപ്പൽ വീണ്ടും ഒഴുകിത്തുടങ്ങികപ്പൽ ഇപ്പോള്‍ സുരക്ഷിതമാണെന്നും വീണ്ടും ഒഴുകി തുടങ്ങിയതായും ഇഞ്ച് കാപ്പ് ഷിപ്പിങ്ങ് സര്‍വീസ് ട്വീറ്റ് ചെയ്തു. ഈജിപ്ത്യൻ ക്രൂ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.

കപ്പൽ മോചിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ പുനരാരംഭിച്ചതായി നേരത്തെ സൂയസ് കനാൽ അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞിരുന്നു. കപ്പൽ ഭാഗികമായി മോചിപ്പിക്കുകയും ടഗ് ബോട്ടുകൾ അതിന്റെ ഗതി നേരെയാക്കാൻ വിന്യസിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും അന്താരാഷ്ട്ര വാര്‍ത്താ ഏജൻസികള്‍ നൽകിയിട്ടുണ്ട്.

ഏഷ്യയ്ക്കും യൂറോപ്പിനുമിടയിൽ ചരക്ക് കൊണ്ടുപോകുന്ന ജപ്പാനീസ് ഉടമസ്ഥതയിലുള്ള എംവി എവർ ഗിവൺ കപ്പൽ ചൊവ്വാഴ്ചയോടെയാണ് സൂയസ് കനാലിൽ കുടുങ്ങിയത്. 400 മീറ്റര്‍ നീളവും 59 മീറ്റര്‍ വീതിയുമുള്ളതാണ് ഈ ഭീമൻ കപ്പൽ.

എവര്‍ഗിവൺ നീങ്ങിത്തുടങ്ങിയെങ്കിലും ഇതുവഴിയുള്ള ഗതാഗതം ഉടൻ തുറന്നു കൊടുക്കുമോ എന്ന കാര്യം വ്യക്തമായിട്ടില്ല. പെട്ടന്നുണ്ടായ കാറ്റിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് കനാലിന് ഏകദേശം കുറുകെയായി കപ്പൽ നിന്നിരുന്നത്. ചൈനയിൽ നിന്നും നെതര്‍ലൻഡിലെ റോട്ടര്‍ഡാമിലേക്ക് പുറപ്പെട്ട യാത്രയിലായിരുന്നു കപ്പൽ.ഇതേത്തുടര്‍ന്ന് ഈ പാതയിലൂടെയുള്ള ഗതാഗതം മുടങ്ങിയിരുരുന്നു. തുട‍ർന്ന് 260 ചരക്ക് കപ്പലുകളാണ് ചരക്കുകപ്പലുകളാണ് ഇരുവശത്തും കാത്ത് കിടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കപ്പലിനടിയിലെ മണൽ നീക്കം ചെയ്യാനുള്ള ഡ്രജിങ് അടക്കം നടത്തിയിരുന്നു.

1 thought on “ആശങ്കകള്‍ക്ക് വിരാമം; സൂയസ് കനാലിൽ നിന്നും കപ്പൽ നീങ്ങിത്തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap