റേറ്റിങ്ങിനായി ആര്‍ത്തി പൂണ്ട ചാനലുകളാണ് എന്നെ കുറ്റവാളിയായി വിധിച്ചത്: ദിഷ രവി

മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി. കോടതിയില്ല റേറ്റിങ്ങാനായി ആര്‍ത്തിപൂണ്ട് നടക്കുന്ന ചാനലുകളാണ് തന്നെ കുറ്റവാളിയായി പ്രഖ്യാപിച്ചതെന്നാണ് ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രസ്താവനയില്‍ ദിഷ രവി പറയുന്നത്. തന്റെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കപ്പെട്ടതുപോലെയാണ് ആ സമയത്ത് തോന്നിയതെന്നും ദിഷ വ്യക്തമാക്കുന്നു. കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന ടൂള്‍കിറ്റുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഫെബ്രുവരി 13നായിരുന്നു ഗ്രെറ്റ ടൂള്‍കിറ്റ് കേസില്‍ ദിഷയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുപതിരണ്ട് വയസുകാരിയായ ദിഷയുടെ അറസ്റ്റ് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒടുവില്‍ പത്ത് ദിവസത്തിന് ശേഷം ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കുന്നതിനു ആവശ്യമായി തെളിവുകളിലില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദല്‍ഹി കോടതി ദിഷയെ വിട്ടയക്കുകയായിരുന്നു.

ഒരോ വിഷയത്തിലുമുള്ള സ്വന്തം അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. ഇതിന് ഏതെങ്കിലു ഗ്രൂപ്പുകളുമായി ബന്ധപ്പമില്ല. അന്ന് നടന്ന സംഭവങ്ങളൊന്നും യഥാര്‍ത്ഥത്തില്‍ സംഭവിച്ചില്ലെന്ന് എന്നെ തന്നെ പറഞ്ഞു പ റ്റിച്ചാണ് ഞാന്‍ ഇപ്പോള്‍ ഒരോ ദിവസവും മുന്നോട്ട് പോകുന്നത് – 2021 ഫെബ്രുവരി 13ന് പൊലീസ് എന്റെ വാതിലില്‍ മുട്ടിയില്ല, എന്റെ ഫോണും ലാപ്‌ടോപ്പും എടുത്തുകൊണ്ടു പോയില്ല, അറസ്റ്റ് ചെയ്തില്ല- അങ്ങനെ വിശ്വസിച്ചാലേ എനിക്ക് ജീവിക്കാന്‍ പറ്റുള്ളൂയെന്ന് തോന്നുന്നു-ട്വിറ്ററിലൂടെ പുറത്ത് വിട്ട പ്രസ്തവാനയില്‍ ദിഷ പറയുന്നു. കേസില്‍ അറസ്റ്റിലായി ആദ്യ വാദം കേള്‍ക്കുമ്പോള്‍ തനിക്ക് അഭിഭാഷകനെ അനുവദിച്ചിരുന്നില്ല. എന്താണ് സത്യത്തില്‍ സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നതിന് മുന്‍പേ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് വിടുകയായിരുന്നുവെന്നും അറസ്റ്റിന് ശേഷം മാധ്യമങ്ങളുടെ സമീപനം വളരെ മോശമായിരുന്നുവെന്നും ദിഷ പറയുന്നു. അറസ്റ്റിന് ശേഷം തന്‍റെ വ്യക്തി സ്വാതന്ത്രം ആക്രമിക്കപ്പെടുകയായിരുന്നു. വാര്‍ത്തകളില്‍ എന്‍റെ ചിത്രങ്ങല്‍ നിറഞ്ഞു. കോടതിയല്ല, ടിആര്‍പി റേറ്റിങ്ങിനായി ആര്‍ത്തിപൂണ്ട് നടക്കുന്ന ചാനലുകളായിരുന്നു എന്നെ കുറ്റക്കാരിയായി വിധിച്ചത്. കര്‍ഷക സമരത്തേക്കുറിച്ചുള്ള തന്‍റെ നിലപാടിലും ദിഷ രവി ഉറച്ച് നില്‍ക്കുന്നു. ‘ലോകത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നത് കുറ്റകൃത്യമാകുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ല’-ദിഷ ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap