ദില്ലി ബില്‍ രാജ്യസഭയിലും പാസാക്കി സര്‍ക്കാര്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി, ദുര്‍ദിനമെന്ന് കെജ്രിവാള്‍

പ്രതിപക്ഷ പ്രതിഷേധത്തിനിടെ നാഷണൽ ക്യാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രഭരണ പ്രദേശമായ ദില്ലിയില്‍ ലെഫ്റ്റനന്റ് ഗവർണർക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ബിൽ. മാർച്ച് 22 ന് ലോക്‌സഭ ബിൽ പാസാക്കിയിരുന്നു. കോൺഗ്രസിന്റെയും ആം ആദ്മി അംഗങ്ങളുടെയും ശക്തമായ എതിർപ്പിനിടെയാണ് ബിൽ പാസാക്കിയത്. പ്രതിഷേധത്തിന്‍റെ ഭാഗമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

കോണ്‍ഗ്രസിനും ആംആദ്മിക്കും പുറമെ ശിവ സേന, എൻസിപി, എസ്പി, ബിഎസ്പി, ഇടത് പാര്‍ട്ടികള്‍ ഉൾപ്പെടെയുള്ള പ്രതിപക്ഷ എംപിമാർ ബില്ലിനെതിരെ ഒന്നായി രംഗത്തുവന്നു. ബില്‍ ഭേദഗതിയിലൂടെ നരേന്ദ്ര മോദി സർക്കാർ ജനാധിപത്യം തകർക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തിലെ ദുർദിനമാണെന്ന് ബില്‍ പസായതിന് പിന്നാലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രതികരിച്ചത്. ജനങളുടെ അധികാരത്തിനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും കേജ്രിവാൾ പറഞ്ഞു.

7 thoughts on “ദില്ലി ബില്‍ രാജ്യസഭയിലും പാസാക്കി സര്‍ക്കാര്‍; പ്രതിപക്ഷം ഇറങ്ങിപ്പോയി, ദുര്‍ദിനമെന്ന് കെജ്രിവാള്‍

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap