കൊവിഡ്: ആഘോഷ പരിപാടികൾക്ക് നിയന്ത്രണം

കൊവിഡ്-19 കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് കർണാടക. അടുത്ത 15 ദിവസം സംസ്ഥാനത്ത് റാലികളും പ്രതിഷേധ പ്രകടനങ്ങളും നടത്താൻ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.കൊവിഡ് കേസുകളിൽ വർധന തുടരുന്ന സാഹചര്യത്തിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിക്കുമെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും അതുണ്ടാകില്ല. കൊവിഡ് മാർഗനിർദേശങ്ങൾ ആളുകൾ കർശനമായി പാലിക്കണം. മാസ്‌ക് ഉൾപ്പെടെയുള്ള കൊവിഡ് പ്രോട്ടോകോളുകൾ പാലിക്കാത്തത് ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടിയുണ്ടാകും.

പാർട്ടികൾ, ആഘോഷ പരിപാടികൾ എന്നിവ അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. അപ്പാർട്ട്‌മെൻ്റുകൾ കേന്ദ്രീകരിച്ച് അഘോഷങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. നിർദേശങ്ങൾ ശക്തമാക്കിയെങ്കിലും സ്‌കൂളുകളും കോളേജുകളും പ്രവർത്തിക്കും.കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ബെംഗളൂരുവിലേക്ക് എത്തുന്ന എല്ലാ യാത്രക്കാരും ഏപ്രിൽ ഒന്ന് മുതൽ കൊവിഡ് നെഗറ്റീവ് എന്ന് വ്യക്തമാക്കുന്ന പരിശോധന റിപ്പോർട്ട് കൈവശം സൂക്ഷിക്കണമെന്ന് സർക്കാർ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും നിർദേശം ബാധകമാണ്.

എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകൾ വർധിക്കുകയാണെന്നും ഇത് രണ്ടാം തരംഗത്തിൻ്റെ സൂചനയാണെന്നും കർണാടക ആരോഗ്യ – മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമായി സംസ്ഥാനത്ത് ദിനംപ്രതി 2500 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കര്‍ണാടകയില്‍ ഇതുവരെ 987,012 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 12,504 പേര്‍ക്കാണ് കൊവിഡ് മൂലം ജീവൻ നഷ്‌ടമായത്.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap