ആസ്ട്രസെനെക വാക്സിൻ വിതരണം നിർത്തിവച്ച് കൂടുതൽ രാജ്യങ്ങൾ

ആസ്ട്രസെനെക കോവിഡ് വാക്സിന്റെ സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് ആശങ്കകൾ നിലനിൽക്കെ തന്നെ യൂറോപ്യൻ യൂണിയന്റെ വാക്സിൻ വിതരണത്തിന് തിരിച്ചടിയായി വാക്സിനേഷൻ നടപടികൾ നിർത്തിവച്ച് കൂടുതൽ രാജ്യങ്ങൾ. ഡെൻമാർക്കും അയർലൻഡുമുൾപ്പടെയുള്ള രാജ്യങ്ങളാണ് വാക്സിനേഷൻ താൽക്കാലികമായി നിർത്തിവച്ചത്. വാക്സിൻ സ്വീകരിച്ച ചില ആളുകളിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നമുണ്ടായെന്നുള്ള റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. എന്നാൽ രക്തം കട്ടപിടിക്കാൻ കാരണം വാക്സിനേഷനാണെന്നതിന് തെളിവുകളുമില്ല.

സ്വീഡനും, ലാത്വിയയും വാക്സിനേഷൻ മരവിപ്പിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ ഉപയോഗത്തിന് അനുമതി ലഭിച്ച നാല് കോവിഡ് വാക്സിനുകളിൽ ഒന്നാണ് ആസ്ട്രസെനെക ഓക്സ്ഫർഡ് സർകലാശാലയുമായി സഹകരിച്ച് നിർമ്മിച്ച വാക്സിൻ. ഇന്ത്യയിൽ പൂനെ സെറം ഇൻസ്റ്റ്യൂട്ടുമായി ചേർന്ന് ആസ്ട്രസെനെക നിർമ്മിക്കുന്ന കോവിഷാൾഡും ഇതോടെ നിരീക്ഷണത്തിലാണ്. യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും ലോകാരോഗ്യ സംഘടനയും പറയുന്നത് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത് വാക്സിൻ രക്തം കട്ടപിടിക്കാൻ കാരണമാവില്ലെന്നാണ്. അതിനാൽ ആളുകൾക്ക് രോഗപ്രതിരോധ കുത്തിവയ്പ്പ് തുടരാമെന്നും ഈ ഏജൻസികൾ നിർദ്ദേശിക്കുന്നു.

ഡെൻമാർക്കിലാണ് ആദ്യം ആസ്ട്രസെനെക വാക്സിൻ ഉപയോഗിക്കുന്നത് നിർത്തിയത്. വാക്സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ടപിടിച്ചതായി റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയായിരുന്നു ഇത്. ഇതിൽ ഒരാൾക്ക് കുത്തിവയ്പ് നടത്തി 10 ദിവസത്തിന് പലതവണയായി രക്തം കട്ടപിടിക്കുകയും പിന്നീട് അദ്ദേഹം മരണപ്പെടുകയും ചെയ്തിരുന്നു. പിന്നാലെ നോർവേ, ഐസ്‌ലാന്റ്, ബൾഗേറിയ, തായ്‌ലൻഡ്, കോംഗോ എന്നീ രാജ്യങ്ങളും ആസ്ട്രസെനക വാക്സിനിന്റെ വിതരണം നിർത്തിവച്ചു.ഏറ്റവും ഒടുവിൽ വാക്സിൻ വിതരണം നിർത്തിവച്ച രാജ്യങ്ങളുടെ പട്ടികയിലെത്തിയത് അയർലൻഡും നെതർലൻഡുമാണ്. ഞായറാഴ്ചയാണ് ഇരു രാജ്യങ്ങളും ആസ്ട്രസെനെക വാക്സിൻ ഉപയോഗിക്കുന്നത് താൽക്കാലികമായി നിർത്തുകയാണെന്ന് പ്രഖ്യാപിച്ചത്. കഞശനമായ മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു നെതർലൻഡ് അറിയിച്ചത്.

നേരത്തെ പറഞ്ഞതുപോലെ വാക്സിൻ സ്വീകരിച്ചതാണ് ഇത്തരത്തിൽ ചില ആളുകളിൽ രക്തം കട്ടപിടിക്കാൻ കാരണമായതെന്നതിന് തെളിവുകളില്ലെന്നതാണ് എടുത്തുപറയേണ്ടത്. ആസ്ട്രസെനെക വാക്സിൻ സ്വീകരിച്ച ആളുകളിൽ രക്തം കട്ടപിടിച്ചതായി പറയുന്നവരുടെ എണ്ണത്തേക്കാൾ കൂടതലാണ് വാക്സിൻ ലഭിക്കാത്ത ആളുകളിൽ ഈ അവസ്ഥയുണ്ടായവരെന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി പറയുന്നു. ഏതെങ്കിലും രാജ്യത്തുള്ളവർക്കോ, ലിംഗഭേദമോ പ്രായഭേദമോ അനുസരിച്ചോ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കൂടില്ലെന്ന് ആസ്ട്രസെനെകയും വാദിക്കുന്നു. യൂറോപ്പിൽ മാത്രം വിതരണം ചെയ്ത 17 ദശലക്ഷം ഡോസുകൾ സ്വീകരിച്ചവരുടെ വിവരങ്ങൾ പരിശോധിച്ച ശേഷമായിരുന്നു കമ്പനി റിപ്പോർട്ട് നൽകിയത്.

13 thoughts on “ആസ്ട്രസെനെക വാക്സിൻ വിതരണം നിർത്തിവച്ച് കൂടുതൽ രാജ്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap