വിസിറ്റിങ് പ്രൊഫസറായി നിത അംബാനി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ പ്രതിഷേധം.

റിലയൻസ് ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ നിത അംബാനിയെ ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിൽ വിസിറ്റിങ് പ്രൊഫസറാക്കുന്നതിനെതിരെ വിദ്യാർഥികളുടെ പ്രതിഷേധം.യൂണിവേഴ്‌സിറ്റിയിലെ സോഷ്യൽ സയൻസ് പഠനവകുപ്പാണ് വനിതാ പഠന കേന്ദ്രത്തിലെ വിസിറ്റിങ് ഫാക്കൽറ്റിയായി ചേരാൻ നിത അംബാനിയോട് അഭ്യർഥിച്ചത്. റിലയൻസ് ഫൗണ്ടേഷനാണ് ഇതുസംബന്ധിച്ച് കത്തയച്ചത്. ഇതിനെതിരെ കാമ്പസിലുള്ള വൈസ് ചാൻസലർ രാകേഷ് ബട്‌നഗറുടെ വസതിക്കുമുന്നിൽ 40ലേറെവരുന്ന വിദ്യാർഥികൾ പ്രകടനംനടത്തി. നിത അംബാനിക്കുപകരം സ്ത്രീശാക്തീകരണത്തിന് മാതൃകയായവരെ ക്ഷണിക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.

പ്രമുഖ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തൽ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി എന്നിവരെയും വിസിറ്റിങ് ഫാക്കൽറ്റിയായി നിയമിക്കാൻ സോഷ്യൽ സയൻസ് വിഭാഗം തീരുമാനിച്ചിരുന്നു. എന്നാൽ നിത അംബാനിക്കുമാത്രമാണ് ഇതിനകം കത്തയച്ചത്.

സ്ത്രീശാക്തികരണത്തെക്കുറിച്ച് സംസാരിക്കാനാണെങ്കിൽ അരുണിമി സിൻഹ, ബചേന്ദ്രി പാൽ, മേരി കോം, കിരൺ ബേദി എന്നിവരെയാണ് ക്ഷണിക്കേണ്ടതെന്നാണ് വിദ്യാർഥികളുടെ നിലപാട് .

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap