ഒരാൾക്ക് ഒരു വോട്ട് മാത്രം; ഇരട്ട വോട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി

നിയമസഭാ തിരഞ്ഞെടുപ്പിലെ ഇരട്ട വോട്ട് വിവാദത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. ഒരാൾക്ക് ഒരു വോട്ട് മാത്രമേ പാടുള്ളുവെന്നും ഇരട്ട വോട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദേശം നൽകി. ഇത് സംബന്ധിച്ച ഇടക്കാല ഉത്തരവും ഹൈക്കോടതി പുറപ്പെടുവിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.

ഒരു വോട്ടർ പുതിയ വിലാസത്തിൽ വോട്ട് ചേർക്കുമ്പോൾ പഴയ വോട്ട് ഇല്ലാതാകാൻ ഉള്ള സംവിധാനം ഇല്ലേ എന്ന് കോടതി ചോദിച്ചു. ഇതിനാവശ്യമായ എന്ത് നടപടി സ്വീകരിക്കാനാവുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ കോടതിയെ അറിയിക്കണം. പൗരന്മാരുടെ അവകാശം സംബന്ധിച്ച ഗൗരവമുള്ള ഒരു വിഷയമാണിതെന്ന് ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി ഉത്തവ് നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. ഒരു വോട്ട് മാത്രം ഉറപ്പാക്കും. ഇരട്ട വോട്ടുള്ളവരുടെ പ്രത്യേക പട്ടിക തയ്യാറാക്കി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നൽകും. ഒരാൾക്ക് അയാളുടെ താമസ സ്ഥലത്ത് തന്നെ വോട്ടുറപ്പാക്കാൻ ശ്രമിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷ്ണർ ടിക്കാറാം മീണ് പറഞ്ഞു കേസ് നാളെ വീണ്ടും പരിഗണിക്കും. എന്നാൽ ഇരട്ട വോട്ടുള്ളവരുടെ വോട്ട് മരവിപ്പിക്കാൻ കോടതി തയ്യാറായില്ല. ഇത് സാങ്കേതികമായ പിഴവാണോ അല്ല ബോധപൂർവം വരുത്തിയ പിഴവാണോ എന്ന് വ്യക്തമല്ലാത്തതിനാലാണ് വോട്ട് മരവിപ്പിക്കാൻ കോടതി തയ്യാറാകാതിരുന്നത്. അതേസമയം സംസ്ഥാനത്തെ ഇരട്ട വോട്ട് പരാതിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനും വിശദീകരണം തേടിയിട്ടുണ്ട്. മാർച്ച് 31നകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. എല്ലാ ജില്ലകളിലെയും സാഹചര്യം പരിശോധിക്കണമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു. നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇരട്ട വോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങിയിരുന്നു. ഇതുപ്രകാരം ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ( ഇ.ആര്‍.ഒ)മാര്‍ക്കാണ് ഇരട്ടിപ്പ് ലിസ്റ്റ് തയ്യാറാക്കാനുള്ള ചുമതല. ഒന്നിലേറെ വോട്ടുള്ളവരുടെ പട്ടിക ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ തയ്യാറായി ബിഎൽഒമാരെ ഏൽപ്പിക്കണം. ബിഎൽഎമാർ ഈ പട്ടികയും വോട്ടർപട്ടികയും പരിശോധിച്ച ശേഷം ഇരട്ടിപ്പുള്ളവരുടെ വീട്ടിലെത്തി പരിശോധിക്കണം. അവിടെയാണ് താമസിക്കുന്നതെങ്കിൽ ആ സ്ഥലത്ത് വോട്ട് നിലനിർത്താമെന്നാണ് നിർദേശം.

മാർച്ച് 30ന് വൈകീട്ട് അഞ്ചിന് മുൻപ് അനർഹരുടെ പട്ടികയും സാക്ഷ്യ പത്രവും സമർപ്പിക്കണം. 30 വരെ ബിപിഎൽഒമാരെ മറ്റെല്ലാ ചുമതലകളിൽ നിന്നും ഒഴിവാക്കും. വോട്ടർപട്ടികയ്ക്ക് ഒപ്പം ഈ അനർഹരുടെ പട്ടികയും വോട്ടെടുപ്പ് ദിവസം പ്രിസൈഡിങ് ഓഫീസർമാർക്ക് നൽകും. അനർഹരുടെ പട്ടികയിലെ വോട്ടു രേഖപ്പെടുത്താൻ ആരെത്തിയാലും തടയും.

2 thoughts on “ഒരാൾക്ക് ഒരു വോട്ട് മാത്രം; ഇരട്ട വോട്ടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap