ജനപങ്കാളിത്തത്തോടെ തൃശൂർ പൂരം നടത്താൻ അനുമതി

ജനപങ്കാളിത്തത്തിന് നിയന്ത്രണമില്ലാതെ തൃശൂർ പൂരം നടത്താൻ അനുമതി. മുൻവർഷങ്ങളിലേത് പോലെ എല്ലാ ചടങ്ങുകളും ഇത്തവണയും നടത്തും. ജനപങ്കാളിത്തത്തിലോ എക്സിബിഷൻ കാണാനെത്തുന്നവരിലോ നിയന്ത്രണം ഉണ്ടാകില്ല.

ജില്ല കളക്‌ടറും പൂരം സംഘാടക സമിതിയും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പൂരം മുടങ്ങില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏറ്റവും മനോഹരമായി നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, കൊവിഡ്-19 പ്രോട്ടോകോൾ പാലിക്കും എന്ന് പൂരം സംഘാടക സമിതി അറിയിച്ചു.

പൂരം വിളംബരം അറിയിച്ചുള്ള തെക്കേവാതിൽ തള്ളി തുറക്കുന്നത് മുതലുള്ള 36 മണിക്കൂർ നീളുന്ന ചടങ്ങുകൾ ഇത്തവണയും ഉണ്ടാകും. എട്ട് ക്ഷേത്രങ്ങളിൽ നിന്നുള്ള ഘടകപൂരങ്ങളുമുണ്ടാകും. 15 വീതം ആനകളും വെടിക്കെട്ടും ഉണ്ടാകും.

കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൂരംപ്രദര്‍ശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന ഉദ്യോഗസ്ഥരുടെ നിലപാടിനെ സുനില്‍കുമാര്‍ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. പൂരം ഒരു സാഹചര്യത്തിലും മുടങ്ങില്ല. സര്‍ക്കാര്‍ തീരുമാനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥരെ അനുവദിക്കില്ല. ഇക്കാര്യത്തിൽ സർക്കാരാണ് അന്തിമ തീരുമാനം എടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap