സ്ത്രീ എന്ത് ധരിക്കണമെന്നതിൽ രാഷ്ട്രീയക്കാർ അഭിപ്രായം പറയേണ്ട; സ്മൃതി ഇറാനി

റിപ്പ്ഡ് ജീന്‍സ്(പിന്നിയ ജീന്‍സ്) ധരിക്കുന്ന സ്ത്രീകള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്തിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ വികസന മന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി.ആളുകൾ എന്ത് ധരിക്കണമെന്നതിനെകുറിച്ച് രാഷ്ട്രീയക്കാർ അഭിപ്രായം പറയേണ്ടതില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. പവിത്രമായ ചില കാര്യങ്ങളുണ്ട്, അതിലൊന്ന് സ്ത്രീക്ക് അവളുടെ ജീവിതം നയിക്കാനും സമൂഹവുമായി ഇടപഴകാനും ആഗ്രഹിക്കുന്ന രീതി തിരഞ്ഞെടുക്കുന്നതിനുള്ള അവകാശമാണ്, അവർക്ക് അനുയോജ്യമെന്ന് തോന്നുന്നതുപോലെ, ടൈംസ് നെറ്റ്വര്‍ക്ക് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേ സ്മൃതി ഇറാനി പറഞ്ഞു.

പുരുഷന്മാർ, സ്ത്രീകൾ, ട്രാൻസ്‌ജെൻഡർമാർ എന്നിവർ എങ്ങനെ വസ്ത്രം ധരിക്കുന്നു, എന്ത് കഴിക്കുന്നു, എന്തുചെയ്യുന്നു എന്നതിനെക്കുറിച്ച് രാഷ്ട്രീയക്കാർ അഭിപ്രായം പറയേണ്ടതില്ല. കാരണം ആത്യന്തികമായി ഞങ്ങളുടെ സേവനം നയരൂപീകരണവും നിയമവാഴ്ച ഉറപ്പാക്കലുമാണ്. പല രാഷ്ട്രീയക്കാരും – ഇത്തരത്തിൽ അപക്വമായ മണ്ടത്തരങ്ങൾ വിളിച്ച് പറയാറുണ്ടെന്നും സ്മൃതി ഇറാനി പറഞ്ഞു.തിരത് സിംഗ് റാവത്തിന്റെ പ്രസ്താവന വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഇത്തരം ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ എത്തരത്തിലുള്ള അന്തരീക്ഷമാണ് കുടുംബത്തിലെ കുട്ടികള്‍ക്ക് നല്‍കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു.കാല്‍മുട്ടുകള്‍ കാണുന്ന ജീന്‍സ് ധരിക്കുന്നത് നന്നല്ലെന്നും വീട്ടില്‍നിന്ന് ശരിയായ സംസ്‌കാരം പഠിക്കുന്ന കുട്ടി എത്ര ആധുനികനായാലും ജീവിതത്തില്‍ പരാജയപ്പെടില്ലെന്നും തിരത് പറഞ്ഞിരുന്നു.

8 thoughts on “സ്ത്രീ എന്ത് ധരിക്കണമെന്നതിൽ രാഷ്ട്രീയക്കാർ അഭിപ്രായം പറയേണ്ട; സ്മൃതി ഇറാനി

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap