‘കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ ഇല്ലാതാകും’; സിപിഎം നൽകിയ ഹർജി ഇന്ന് പരിഗണിക്കും

ഒഴിവു വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് മരവിപ്പിച്ചതിനെതിരെ സിപിഎം നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. സംസ്ഥാനത്തു നിന്നുള്ള രാജ്യസഭാ എംപിമാരെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ മാറ്റി വെച്ചത് ചട്ടവിരുദ്ധമാണെന്നാണ് നിയമസഭാ സെക്രട്ടറിയും സിപിഎമ്മും ആരോപിക്കുന്നത്.

സിപിഎമ്മിനു വേണ്ടി എസ് ശര്‍മ എംഎൽഎയും സ്പീക്കര്‍ക്കു വേണ്ടി നിയമസഭാ സെക്രട്ടറിയുമാണ് കേരള ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്. ഏപ്രിൽ 12നായിരുന്നു കേരളത്തിൽ നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിരുന്നത്. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ മാർച്ച് 17ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ നിയമമന്ത്രാലയത്തിൽ നിന്ന് ലഭിച്ച റഫറൻസിൻ്റെ അടിസ്ഥാനത്തിൽ ഈ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിയമസഭ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുൻപാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിൽ സംസ്ഥാനത്തു നിന്നുള്ള മൂന്നിൽ രണ്ട് രാജ്യസഭാ എംപിമാരും എൽഡിഎഫ് പ്രതിനിധികളായിരിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകാത്തതിനാൽ എംഎൽഎമാര്‍ക്ക് രാജ്യസഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനുള്ള അവകാശമുണ്ടെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. കൂടാതെ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്ന നടപടി ഹൈക്കോടതിയിൽ കേരളത്തിൽ നിന്നുള്ള മൂന്ന് അംഗങ്ങള്‍ ഇല്ലാതാകുന്ന സാഹചര്യമുണ്ടാക്കുമെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കുന്നു.വിഷയത്തിൽ മുൻപ് ഹൈക്കോടതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടിയിരുന്നു. തിങ്കളാഴ്ചയ്ക്കകം മറുപടി നൽകാനായിരുന്നു നിർദേശം.

3 thoughts on “‘കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾ ഇല്ലാതാകും’; സിപിഎം നൽകിയ ഹർജി ഇന്ന് പരിഗണിക്കും

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap