കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ; 4 മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികളെ കൂടി പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി. കഴക്കൂട്ടം ഉൾപ്പെടെ സംസ്ഥാനത്തെ നാല് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ബിജെപി ദേശീയ നേതൃത്വം പ്രഖ്യാപിച്ചത്. ഇതോടെ ബിജെപി പട്ടിക പൂർണ്ണമായി.

ആദ്യം പ്രഖ്യാപിച്ച പട്ടികയിൽ മാനന്തവാടിയിലെ സ്ഥാനാർഥിയായിരുന്ന മണിക്കുട്ടൻ പിന്മാറിയ സാഹചര്യത്തിൽ ഇവിടേക്കും പുതിയ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. സംവരണമണ്ഡലമായ മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറയാണ് മത്സരിക്കുക. കരുനാഗപ്പള്ളി- ബിറ്റി സുധീർ, കൊല്ലം- എം സുനിൽ എന്നിവരാണ് മറ്റ് സ്ഥാനാർഥികൾ.ബിജെപി ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥി പട്ടികയിൽ ശോഭാ സുരേന്ദ്രന്‍റെ പേര് ഇല്ലായിരുന്നു. താൻ മത്സരിക്കാനില്ല എന്ന നിലപാടിലായിരുന്നു ഇവർ. എന്നാൽ പിന്നീട് ദേശീയ നേതൃത്വം ഇടപെട്ടാണ് ശോഭാ സുരേന്ദ്രനെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കിയത്. ഇതോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് കഴക്കൂട്ടം വേദിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap