സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ റെഗുലേറ്ററെ നിയമിക്കില്ലെന്ന് കേന്ദ്രസർക്കാർ

സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ യാതൊരു സംവിധാനം ഏർപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ അറിയിച്ചു. അതേസമയം സോഷ്യൽ മീഡിയയിലെ ഉൾപ്പെടെ എല്ലാ ഇടനിലക്കാരും പാലിക്കേണ്ട കൃത്യമായ മാർഗനിർദ്ദേശങ്ങൾ കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ടെന്നും വാർത്താവിനിമയ മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ശക്തമായ പരാതി പരിഹാര സംവിധാനം വികസിപ്പിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ സോഷ്യൽ മീഡിയയ്ക്കായി ഒരു റെഗുലേറ്ററെ നിയമിക്കാൻ നിലവിൽ ആലോചിച്ചിട്ടില്ലെന്നും മന്ത്ര്ി പറഞ്ഞു. നേരത്തേ സോഷ്യല്‍ മീഡിയ, ഡിജിറ്റല്‍ ന്യൂസ് മീഡിയ, ഓവര്‍-ദി-ടോപ്പ് (ഒ ടി ടി) ഉള്ളടക്ക ദാതാക്കളെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. പുതിയ നിയമത്തിൻ്റെ ഭാഗമായി എല്ലാ ഒടിടി – സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളും അതിലെ ഉള്ളടക്കത്തിനെതിരെ പൊതുജനങ്ങളിൽ നിന്നും വരുന്ന പരാതികൾ പരിഹരിക്കാൻ സംവിധാനം ഉണ്ടാകണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. കൂടാതെ പ്രചരിക്കുന്ന സന്ദേശങ്ങളുടെയോ ട്വീറ്റിന്റേയോ യഥാർത്ഥ നിർമ്മാതാവിനെ കണ്ടെത്താൻ സംവിധാനം വേണെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.

ഇൻഫർമേഷൻ ടെക്നോളജി ആക്റ്റ് 2000 ലെ 69 എ വകുപ്പ് പ്രകാരം നിയമവിരുദ്ധവും ഇന്ത്യയുടെ പരമാധികാരം, സമഗ്രത പ്രതിരോധം, സംസ്ഥാനത്തിന്റെ സുരക്ഷ എന്നിവയെ ഹനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ തടയുമെന്ന് രവിശങ്കർ പ്രസാദ് ലോക്സഭയിൽ പറഞ്ഞു. ഇതുവരെ ഇത്തരത്തിൽ 9849 ഉള്ളടക്കങ്ങൾ ബ്ലോക്ക് ചെയ്തതായും മന്ത്രി അറിയിച്ചു.

4 thoughts on “സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ റെഗുലേറ്ററെ നിയമിക്കില്ലെന്ന് കേന്ദ്രസർക്കാർ

  1. Magnificent beat ! I wish to apprentice while you amend your web
    site, how can i subscribe for a blog site? The account aided me a acceptable deal.
    I had been tiny bit acquainted of this your broadcast provided bright clear idea

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap