കൊവിഡിന്‍റെ രണ്ടാം തരംഗം തടയണം, ടെസ്റ്റ് വര്‍ധിപ്പിക്കണം: മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശവുമായി മോദി

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്‍റെ പുതിയ തരംഗം തടയണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചില സംസ്ഥാനങ്ങളില്‍ പരിശോധന സംഖ്യ വളരെ കുറവാണ്. ഇത് അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. ആര്‍ടിപിസിആര്‍ ടെസ്റ്റുകളുടെ എണ്ണം എല്ലാ സംസ്ഥാനങ്ങളും വര്‍ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊവിഡ് വ്യാപനം വീണ്ടും ശക്തമാവുന്നതിന്‍റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വെര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊവിഡിന്‍റെ രണ്ടാം വ്യാപനം ഉണ്ടാവുന്നത് എന്ത് വിലകൊടുത്തും തടയേണ്ടതുണ്ട്. ആവശ്യമുള്ളിടത്ത് ജില്ലാ അധികൃതർക്ക് മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകൾ പ്രഖ്യാപിക്കാന്‍ കഴിയുമെന്നും സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും മുഖ്യമന്ത്രിമാരോട് വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ 70 ഓളം ജില്ലകളിൽ കോവിഡ് -19 കേസുകളുടെ എണ്ണത്തിൽ 150 ശതമാനത്തിലധികം വർധനയുണ്ടായതായും പ്രധാനമന്ത്രി മോദി പറഞ്ഞു.

ഇത് രാജ്യവ്യാപകമായി പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിന് ഇടയാക്കാം. അതേസമയം, ആളുകൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി. ആർ‌ടി-പി‌സി‌ആർ ടെസ്റ്റുകൾ വർദ്ധിപ്പിക്കുക, മൈക്രോ കണ്ടെയ്നർ സോണുകൾ സൃഷ്ടിക്കുക, വാക്സിനേഷൻ ഡ്രൈവ് വർദ്ധിപ്പിക്കുക, വാക്സിൻ പാഴാക്കുന്നത് തടയുക എന്നിവയക്ക് മുന്‍തൂക്കം നല്‍കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളും കൊറോണയുടെ നിരവധി തരംഗങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്, അതേസമയം ഇന്ത്യയുടെ ഇതുവരേയുള്ള പ്രതിരോധം വലിയ വിജയമാണ്. അത് തുടരാന്‍ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

32 thoughts on “കൊവിഡിന്‍റെ രണ്ടാം തരംഗം തടയണം, ടെസ്റ്റ് വര്‍ധിപ്പിക്കണം: മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശവുമായി മോദി

 1. Have you ever considered creating an ebook or guest authoring on other websites?
  I have a blog based on the same subjects you discuss and would love to have you share some stories/information. I
  know my readers would enjoy your work. If you’re even remotely
  interested, feel free to send me an email.

 2. Aw, this was a very nice post. Taking the time and actual effort to generate
  a good article… but what can I say… I hesitate
  a whole lot and don’t seem to get nearly anything done.

 3. Hey, I think your blog might be having browser compatibility issues.

  When I look at your website in Opera, it looks fine but when opening
  in Internet Explorer, it has some overlapping. I just wanted to give you a
  quick heads up! Other then that, fantastic blog!

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap