ടൈം മാസിക കവര്‍ സ്റ്റോറി കർഷക സമരമുഖത്തെ സ്ത്രീകളെക്കുറിച്ച് ; ഇടംപിടിച്ച് ബിന്ദു അമ്മിണിയും

ടൈം മാസികയുടെ കവർ സ്റ്റോറിയിൽ ഇടംപിടിച്ച് കർഷക സമരം. കർഷക സമരവേദിയിലുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയാണ് ടൈം മാസിക കവർ സ്റ്റോറി തയ്യാറാക്കിയിരിക്കുന്നത്. കർഷക സമരത്തിന് പിന്തുണയുമായി കേരളത്തിൽ നിന്നുള്ള ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയും സ്റ്റോറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

കേന്ദ്രസർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ നടക്കുന്ന സമരം നൂറാം ദിനത്തിലേക്ക് എത്തിയ സമയത്താണ് സമരമുഖത്തുള്ള സ്ത്രീകളെക്കുറിച്ച് കവർ സ്റ്റോറി പുറത്തു വരുന്നതെന്നത് ശ്രദ്ധേയമാണ്. കർഷക സമരത്തെ മുന്നിൽ നിന്ന് നയിക്കുന്ന സ്ത്രീകളെക്കുറിച്ചാണ് കവർ സ്റ്റോറി.

പഞ്ചാബിൽ നിന്ന് തിക്രിയിലെ സമര കേന്ദ്രത്തിലേക്ക് ഭർത്യമാതാവിനും കുട്ടിക്കുമൊപ്പം എത്തിയ കിരൺജിത് കൗറിന്‍റെയും സംഘത്തിന്‍റെയും ചിത്രത്തോടെയാണ് ആർട്ടിക്കിൾ ആരംഭിക്കുന്നത്. സ്ത്രീകൾ സമരമുഖത്തേക്ക് വരേണ്ടതും തങ്ങളുടെ സാന്നിധ്യം അറിയിക്കേണ്ടതും പ്രധാനപ്പെട്ടകാര്യമാണെന്നാണ് കിരൺജിത് പറയുന്നത്. തനിക്ക് രണ്ട് പെൺമക്കളാണ്. ശക്തരായ സ്ത്രീകളായി അവരെ വളർത്തേണ്ടതുണ്ടെന്നും അവർ പറയുന്നു. 20 സ്ത്രീകളടങ്ങുന്ന സംഘത്തോടൊപ്പമാണ് ഇവർ ഫെബ്രുവരി 23ന് തിക്രിയിലെത്തിയത്.

മാസങ്ങളായി രാജ്യ തലസ്ഥാനത്ത് സമരം നടത്തുന്ന കർഷകരെക്കുറിച്ചും അവരുടെ ആവശ്യങ്ങളെക്കുറിച്ചും വിശദമായി തന്നെ ടൈം സ്റ്റോറി വിവരിക്കുന്നുണ്ട്. അഞ്ച് വർഷങ്ങൾക്ക് മുമ്പ് ആത്മഹത്യ ചെയ്ത പഞ്ചാബിലെ ഒരു കർഷകന്‍റെ വിധവയായ അമൻദീപ് കൗർ, എഴുപതിന് വയസിന് മുകളിലുള്ള കർഷക സ്ത്രീകൾ തുടങ്ങിയവരുടെയെല്ലാം ജീവിതങ്ങളും കവർ സ്റ്റോറിയിൽ ഇടംപിടിച്ചിട്ടുണ്ട്.

2 thoughts on “ടൈം മാസിക കവര്‍ സ്റ്റോറി കർഷക സമരമുഖത്തെ സ്ത്രീകളെക്കുറിച്ച് ; ഇടംപിടിച്ച് ബിന്ദു അമ്മിണിയും

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap