കൊവിഷീൽഡ് തീർന്നു; സംസ്ഥാനത്ത് മാസ് വാക്‌സിനേഷൻ മുടങ്ങും, ക്യാമ്പുകള്‍ക്ക് തിരിച്ചടി

സംസ്ഥാനത്ത് കൊവിഡ്-19 കേസുകൾ വർധിക്കുന്നതിനിടെ വാക്‌സിൻ ക്ഷാമം രൂക്ഷമാകുന്നു. പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിൻ്റെ സ്‌റ്റോക്ക് തീർന്നതായി റിപ്പോർട്ട്.കൊവിഷീൽഡിൻ്റെ സ്‌റ്റോക്ക് തീർന്നതോടെ ക്രഷിങ് ദ കര്‍വ് കര്‍മ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് തുടക്കമിട്ട മെഗാ വാക്‌സിനേഷനെ ബാധിക്കും. മിക്ക ജില്ലകളിലും ഇന്ന് വാക്‌സിനേഷൻ മുടങ്ങുമെന്നാണ് റിപ്പോർട്ട്. വാക്‌സിൻ്റെ സ്‌റ്റോക്കിൽ കുറവ് വന്നതോടെ ക്യാമ്പുകൾ തൽക്കാലും നിർത്തിവെക്കാൻ ആരോഗ്യവകുപ്പ് നിർദേശിച്ചതായി റിപ്പോർട്ടുണ്ട്.

കൊവിഡ് കേസുകൾ കൂടുതലായുള്ള എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ കൊവിഷീൽഡിൻ്റെ സ്‌റ്റോക്ക് പൂർണമായും തീർന്നു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലും ഗ്രാമീണ മേഖലകളിലെ വാക്‌സിൻ കേന്ദ്രങ്ങളിലും കുത്തിവെപ്പ് മുടങ്ങി. എറണാകുളത്തെ മേഖല സംഭരണ കേന്ദ്രത്തിലും കൊവിഷീൽഡിൻ്റെ സ്‌റ്റോക്ക് തീർന്നു.വാക്‌സിൻ തീർന്നതോടെ കൊവിഷീൽഡിൻ്റെ രണ്ടാം ഡോസ് എടുക്കാൻ എത്തിയവർക്ക് കുത്തിവെപ്പ് നൽകിയില്ല. വരും ദിവസങ്ങളിലും സമാനമായ സാഹചര്യമാകും ഉണ്ടാകുക. ഇന്ന് വൈകീട്ട് കൂടുതല്‍ ഡോസ് കൊവീഷീല്‍ഡ് വാക്‌സിന്‍ എത്തുമെന്നാണ് കേന്ദ്രം നേരത്തെ അറിയിച്ചിരിക്കുന്നത്.കൊവീഷീല്‍ഡ് വാക്‌സിന്‍ ഇന്ന് എത്തിയാൽ ഉടൻ തന്നെ മറ്റ് ക്യാമ്പുകളിലേക്കായി വിതരണം ചെയ്യും. രണ്ട് ലക്ഷം കൊവാക്‌സിൻ കഴിഞ്ഞ ദിവസം സംസ്ഥാനത്ത് എത്തിയിരുന്നുവെങ്കിലും ഇവ മെഗാ വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമായി ഉപയോഗിക്കുന്നില്ല. കൊവാക്‌സിൻ്റെ ലഭ്യതക്കുറവ് മുൻനിർത്തി മുൻകരുതലിൻ്റെ ഭാഗമായിട്ടാണ് കൊവാക്‌സിൻ ഉപയോഗിക്കാത്തത്.

മാസ് വാക്‌സിനേഷൻ്റെ ഭാഗമായി തിങ്കളാഴ്‌ച 2.65 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിരുന്നു. കൊവീഷീൽഡിൻ്റെ സ്‌റ്റോക്ക് കുറഞ്ഞതോടെ ചൊവ്വാഴ്‌ച 1.67 ലക്ഷത്തോളം പേര്‍ക്ക് മാത്രമാണ് കുത്തിവെപ്പ് നൽകാനായത്. ബുധനാഴ്‌ച 19000ത്തില്‍ താഴെ ആളുകള്‍ മാത്രമാണ് വാക്‌സിനെടുത്തത്.

2 thoughts on “കൊവിഷീൽഡ് തീർന്നു; സംസ്ഥാനത്ത് മാസ് വാക്‌സിനേഷൻ മുടങ്ങും, ക്യാമ്പുകള്‍ക്ക് തിരിച്ചടി

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap