രാജസ്ഥാനിൽ വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെ കർഫ്യൂ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജസ്ഥാനിൽ കർശന നിയന്ത്രണം. നഗര പ്രദേശങ്ങളിൽ വൈകിട്ട് ആറ് മുതൽ പുലർച്ചെ ആറ് വരെ കർഫ്യൂ പ്രഖ്യാപിച്ചു. കട കമ്പോളങ്ങൾ വൈകിട്ട് അഞ്ചിനു തന്നെ അടയ്ക്കണം. വെള്ളിയാഴ്ച മുതൽ കർഫ്യൂ നിലവിൽ വരും. ഏപ്രിൽ മാസം അവസാനം വരെയാണ് നിയന്ത്രണം.മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും കോച്ചിങ് സെന്ററുകളും അടച്ചിടും. പൊതുപരിപാടികൾക്കും കായിക പരിപാടികൾക്കും നിരോധനമുണ്ട്. അമ്പത് പേർക്ക് മാത്രമാണ് വിവാഹ പരിപാടികളിൽ പങ്കെടുക്കാൻ അനുവാദം. രാജസ്ഥാനിലെ ചില നഗരങ്ങളിൽ രാത്രി എട്ട് മുതൽ രാവിലെ ആറ് വരെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.രാജസ്ഥാനിൽ ഇന്ന് 6000 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ബുധനാഴ്ച 6200 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം രണ്ട് ശതമാനം മാത്രമായിരുന്ന രാജസ്ഥാനിലെ പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ എട്ട് ശതമാനമായി ഉയർന്നിരിക്കുകയാണ്.

4 thoughts on “രാജസ്ഥാനിൽ വൈകിട്ട് ആറ് മുതൽ രാവിലെ ആറ് വരെ കർഫ്യൂ പ്രഖ്യാപിച്ചു

  1. Всі фільми новинки 2020 року онлайн українською в хорошій якості Link

Leave a Reply

Your email address will not be published.

Share via
Copy link
Powered by Social Snap