ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ പിരിച്ചുവിട്ട് കേന്ദ്രം, പ്രതിഷേധവുമായി സിനിമാ ലോകം

സെന്‍സര്‍ ബോര്‍ഡിനെതിരെ തീരുമാനത്തിനെതിരെ അപ്പീല്‍ പോകാനുള്ള ഫിലിം സര്‍ട്ടിഫിക്കേഷന്‍ ട്രിബ്യൂണല്‍ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചുവിട്ടു. നിയമ മന്ത്രാലയമാണ് ഈ തീരുമാനം അറിയിച്ചത്. ഇതോടെ ഇനി സിനിമയില്‍ മാറ്റങ്ങള്‍ നിഷേധിക്കുകയോ പ്രദര്‍ശനത്തിന് അനുമതി നിഷേധിക്കുകയോ ചെയ്താല്‍ അതിന് അപ്പീല്‍ പോകാന്‍ സിനിമാ സംവിധായകര്‍ക്കോ നിര്‍മാതാക്കള്‍ക്കോ സാധിക്കില്ല. ഇനി നേരിട്ട് കോടതിയെ സമീപിക്കേണ്ടി വരും. എഫ്‌സിഎടി 1983ലാണ് രൂപീകരിച്ചത്. ഇനി ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സെന്‍സര്‍ ബോര്‍ഡ് തീരുമാനങ്ങള്‍ വലിയ ദുഷ്‌കരമായിരിക്കും.

അക്ഷരാര്‍ത്ഥത്തില്‍ സിനിമകളെ നിയന്ത്രിക്കുന്നതിന് തുല്യമാണ് കേന്ദ്രത്തിന്റെ ഈ നീക്കം. കോടതികളില്‍ കേസ് കെട്ടിക്കിടക്കുന്നത് കൊണ്ട് ഇത്തരം ഹര്‍ജികള്‍ വരുന്നത് കാലതാമസത്തിന് ഇടയാക്കുകയോ, അതല്ലെങ്കില്‍ മറ്റ് പ്രതിസന്ധികള്‍ ഉണ്ടാക്കുകയോ ചെയ്യും. അതേസമയം പല സിനികള്‍ക്കും സെന്‍സര്‍ ബോര്‍ഡ് തീരുമാനത്തെ തിരുത്താന്‍ എഫ്‌സിഎടിക്ക് സാധിച്ചിരുന്നു. ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ മുതല്‍ ഉഡ്താ പഞ്ചാബ് വരെയുള്ള ചിത്രങ്ങള്‍ അതിന് ഉദാഹരണമാണ്. പ്രമുഖ സംവിധായകരെല്ലാം ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഹൈക്കോടതികള്‍ക്ക് പരാതികള്‍ കേള്‍ക്കാന്‍ ഇതിന് മാത്രം സമയമുണ്ടാകുമോ? എത്ര സിനിമാ സംവിധായകര്‍ കോടതിയെ സമീപിക്കാന്‍ തയ്യാറാവും. എഫ്‌സിഎടി റദ്ദാക്കാനുള്ള തീരുമാനം വളരെ ദൗര്‍ഭാഗ്യകരമായ സമയത്താണ്. സിനിമകളെ നിയന്ത്രിക്കുന്നവയാണ് ഇതെന്നും ഹന്‍സല്‍ മേത്ത പറഞ്ഞു. സിനിമയ്ക്ക് വളരെ ദു:ഖകരമായ ദിനമാണ് ഇന്നെന്ന് വിശാല്‍ ഭരദ്വാജ് പറഞ്ഞു. ഇത്തരമൊരു കാര്യം എങ്ങനെ സംഭവിച്ചുവെന്ന് ഗുനീത് മോംഗ ചോദിച്ചു. ആരാണ് ഇതൊക്കെ തീരുമാനിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എല്ലാ തീരുമാനങ്ങളും അര്‍ധ രാത്രിയിലോ അതോ അതിരാവിലെയോ ആണ്. അതുകൊണ്ട് ഈ തീരുമാനത്തില്‍ വലിയ ഞെട്ടലില്ലെന്ന് അനുരാഗ് കശ്യപ് അഭിപ്രായപ്പെട്ടു . അതേസമയം നിര്‍മാതാക്കള്‍ ഇത് കാരണം സിനിമ നിയമക്കുരുക്കില്‍ വീഴുമോ എന്ന് ഭയം. അവരുടെ സിനിമ എന്ന് റിലീസ് ചെയ്യുമോ എന്ന ഭയം വേറെയുണ്ടാവും. ശക്തമായ വിഷയങ്ങളെ കേന്ദ്രീകരിച്ച് സിനിമ നിര്‍മിക്കാന്‍ നിര്‍മാതാക്കള്‍ താല്‍പര്യപ്പെടില്ല. തന്റെ സിനിമകള്‍ മുമ്പ് കോടതിയില്‍ പോയാണ് റിലീസിംഗ് അനുമതി വാങ്ങിയെടുത്തതെന്നും അനുരാഗ് കശ്യപ് പറഞ്ഞു.

4 thoughts on “ഫിലിം സര്‍ട്ടിഫിക്കേഷന്‍ അപ്പലേറ്റ് ട്രിബ്യൂണല്‍ പിരിച്ചുവിട്ട് കേന്ദ്രം, പ്രതിഷേധവുമായി സിനിമാ ലോകം

 1. Have you ever thought about publishing an e-book or guest
  authoring on other websites? I have a blog based on the same information you discuss and would really like to
  have you share some stories/information. I know my
  readers would value your work. If you are even remotely interested, feel free to shoot
  me an email.

  Feel free to visit my blog post Deta 8 Vapes

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap