ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ജനവിധി തേടുന്നവരിൽ കേന്ദ്രമന്ത്രിയും

പശ്ചിമബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാലാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ച് ജില്ലകളിലെ 44 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് നടന്ന ഏപ്രിൽ ആറിനായിരുന്നു ബംഗാളിൽ മൂന്നാംഘട്ട വോട്ടെടുപ്പ് നടന്നത്. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറരവരെയാണ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ഭരണം നിലനിർത്താൻ ശ്രമിക്കുന്ന തൃണമൂൽ കോൺഗ്രസിന് ഏറെ നിർണായകമാണ് നാലാംഘട്ടത്തിലെ മണ്ഡലങ്ങൾ. ഹൗറ, സൗത്ത് 24 പര്‍ഗാന, ഹൂഗ്ലി, കൂച്ച് ബെഹാര്‍, അലിപുര്‍ദ്വാര്‍ എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലാണ് ഇത്തവണ തെരഞ്ഞെടുപ്പ്. 44 മണ്ഡലങ്ങളിലുമായി 15,490 പോളിങ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ബിജെപി എംപിമാരായ ലോക്കറ്റ് ചാറ്റർജി, നിതിഷ് പ്രമാണിക്, സംസ്ഥാന പ്രതിപക്ഷ നേതാവ് അബ്ദുൽ മന്നൻ എന്നിവരും സംസ്ഥാനത്തെ നാല് മന്ത്രിമാരും നാലാംഘട്ടത്തിൽ ജനവിധി തേടുന്നവരിൽ ഉൾപ്പെടുന്നുണ്ട്. ഇടത്- കോൺഗ്രസ് സഖ്യമായ സംയുക്ത മോർച്ചയില്‍ ഇടതു മുന്നണി 31, കോണ്‍ഗ്രസ് എട്ട്, ഐഎസ്എഫ് മൂന്ന് എന്നിങ്ങനെയാണ് ഈ ഘട്ടത്തിൽ മത്സരിക്കുന്നത്. ആകെ 373 സ്ഥാനാർഥികളാണ് ഈ ഘട്ടത്തിൽ മത്സരരംഗത്തുള്ളത്.

പ്രചാരണത്തിനിടയിലെ നേതാക്കളുടെ പരാമർശങ്ങളെത്തുടർന്ന് കമ്മീഷൻ ഇടപെടലുണ്ടായതിന് പിന്നാലെ നടക്കുന്ന വോട്ടെടുപ്പ് കൂടിയാണിത്. നേരത്തെ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുന്നതില്‍ നിന്ന് മമതയെ തടയണമെന്ന് കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്ത് നോട്ടിസ് നല്‍കിയാലും ഒത്തൊരുമയോടെ വോട്ട് ചെയ്യാന്‍ മാത്രമേ താന്‍ ജനങ്ങളോട് ആവശ്യപ്പെടുകയുള്ളുവെന്നായിരുന്നു മമതാ ബാനര്‍ജിയുടെ മറുപടി.

2 thoughts on “ബംഗാളില്‍ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ജനവിധി തേടുന്നവരിൽ കേന്ദ്രമന്ത്രിയും

 1. Рейтинг психологов. Профессиональные психологи Онлайн-консультация у психолога.
  Цены на услуги и консультации психолога.
  Сімейні консультації. Психолог в Харькове,
  консультация. Индивидуальный подход к консультированию!

  Консультация и лечение
  психотерапевта (психолога)

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap