ഇറക്കുമതിയിൽ ഇളവ്; ഫൈസര്‍ വാക്സിൻ ഇന്ത്യയിൽ ഉടനെത്തും

ഇറക്കുമതി നയത്തിൽ ഇളവ് വരുത്തിയ പശ്ചാത്തലത്തിൽ ഫൈസർ വാക്സിൻ ഇന്ത്യയിൽ ഉടനെത്തുമെന്ന് ഫൈസർ. വിദേശ വാക്സിനുകൾക്കുള്ള നിയന്ത്രണം നീക്കിയതായുള്ള പ്രഖ്യാപനം ശ്രദ്ധിച്ചുവെന്ന് ഫൈസറിന്റെ വക്താവ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് പറഞ്ഞു.സർക്കാരിന്റെ വാക്സിൻ പരിപാടിയിൽ ഫൈസർ-ബയോഎൻടെക്ക് വാക്സിൻ ലഭ്യമാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് വാക്സിൻ ക്ഷാമമെന്നൊരു പ്രശ്നമില്ലെന്ന് ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൻ പറഞ്ഞു. വിതരണത്തിലെ പിടിപ്പുകേടുകൊണ്ട് വാക്സിൻ പാഴാകുന്നത് ഒരു പ്രശ്നമാണെന്നും രാജേഷ് പറഞ്ഞു. കേരളത്തിൽ വാക്സിൻ പാഴാകുന്നില്ല, മറ്റ് സംസ്ഥാനങ്ങളിൽ എട്ട് മുതൽ ഒൻപത് ശതമാനം വരെ വാക്സിൻ പാഴാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വലിയ സംസ്ഥാനങ്ങളിൽ പതിനഞ്ച് ദിവസത്തിനിടയിലും ചെറിയ സംസ്ഥാനങ്ങളിൽ എട്ട് മുതൽ ഒൻപത് ദിവസത്തിനിടയിലുമാണ് വാക്സിൻ എത്തിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. 13.10 കോടി ഡോസ് വാക്സിനാണ് ഇത് വരെ വിതരണം ചെയ്തിരിക്കുന്നത്. 11.43 കോടി ഡോസ് വാക്സിൻ ഇതുവരെ ഉപയോഗിച്ചു. 1.67 കോടി ഡോസ് ഇപ്പോൾ വിവിധ സംസ്ഥാനങ്ങളുടെ പക്കലുണ്ടെന്നും രാജേഷ് ഭൂഷൻ വ്യക്തമാക്കി.
Найкращі фільми 2021 Link
Всі фільми новинки 2020 року онлайн українською в хорошій якості Link