കൊവിഡ്: പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ, ക്വാറൻ്റൈൻ നിർബന്ധമാക്കി, നടപടികളുമായി പോലീസ്

കൊവിഡ്-19 കേസുകളിൽ വർധനയുണ്ടായതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കുന്നു. ദിനം പ്രതി കൊവിഡ് കേസുകൾ വർധിക്കുന്നതിനൊപ്പം മരണസംഖ്യയിൽ മാറ്റമുണ്ടായതോടെയാണ് നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചത്. കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കാൻ മടി കാണിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന നിർദേശം പോലീസിനും നൽകിയിട്ടുണ്ട്.

മാസ്‌ക് അടക്കമുള്ള കൊവിഡ് പ്രതിരോധ സംവിധാനങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും ഡിജിപി ലോക്‌നാഥ് ബെഹ്റ നിർദേശം നൽകി. ക്രമസമാധാന വിഭാഗം എഡിജിപി വിജയ് സാഖറെക്കാണ് നിയന്ത്രണങ്ങളുടെ ചുമതല. സാമുഹിക അകലം, മാസ്‌ക് എന്നിവയിൽ വീഴ്‌ച വരുത്തുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ എല്ലാ പോലീസ് സ്‌റ്റേഷനുകൾക്കും നിർദേശം നൽകി. കൊവിഡ് ബോധവത്‌കരണം ശക്തിപ്പെടുത്തുന്നതിനൊപ്പം വീഴ്‌ചകൾ ശ്രദ്ധയിൽപ്പെട്ടാൽ പിഴ ഈടാക്കാനും പോലീസിന് നിർദേശമുണ്ട്.ആളുകൾ കൂടുതലായി എത്താൻ സാധ്യതയുള്ള കടകൾ, വാണിജ്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം പാലിക്കുന്നില്ലെങ്കിൽ കർശന നടപടിയുണ്ടാകും. ഇത്തരം സ്ഥാപനങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക ക്രമീകരണമുണ്ടെന്ന് പോലീസ് ഉറപ്പു വരുത്തും. മാസ്‌ക്, സാമുഹിക അകലം എന്നീ കാര്യങ്ങൾ പാലിക്കണം.

അയൽ സംസ്ഥാനങ്ങളിലടക്കം കൊവിഡ് കേസുകൾ വർധിച്ചതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവർ ഏഴ് ദിവസത്തിൽ കൂടുതൽ ഇവിടെ തങ്ങുന്നുണ്ടെങ്കിൽ നിർബന്ധമായും 7 ദിവസം ക്വാറൻ്റൈനിൽ കഴിയണം. എട്ടാം ദിവസം ആർടി പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണം. ഏഴു ദിവസത്തിനകം മടങ്ങിപ്പോകുന്നെങ്കിൽ ക്വാറനറ്റിനിൽ കഴിയേണ്ടതില്ല. വിദേശ രാാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ മുൻപ് ഉണ്ടാായിരുന്ന കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റംവരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വിപി ജോയ് വ്യക്തമാക്കി.

നിയന്ത്രണങ്ങൾ ശക്തമാക്കിയതോടെ പോലീസ് കടുത്ത നടപടികൾ സ്വീകരിച്ച് തുടങ്ങി. വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും മാസ്‌ക് നിർബന്ധമായി ധരിച്ചിരിക്കണം. ടാക്‌സി അടക്കമുള്ള വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്‌ക് ധരിക്കുന്നുണ്ടോ എന്ന് പോലീസ് പരിശോധിക്കും. കൊവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് വ്യാഴാഴ്‌ച മാത്രം 236 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്‌തത്. നാല് വാഹനങ്ങനങ്ങൾ പിടിച്ചെടുത്തപ്പോൾ 57 പേരെ അറസ്‌റ്റ് ചെയ്‌തു. മാസ്‌ക് ധരിക്കാത്തതിന് 862 പേർക്ക് പിഴ ചുമത്തുകയും ചെയ്‌തു.പുതിയ കൊവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് ‘ബാക് ടു ബേസിക്‌സ്’ കാമ്പയിൽ ശക്തിപ്പെടുത്തുകയാണെന്ന് അധികൃതർ അറിയിച്ചു. മാസ്‌ക്, സാമുഹിക അകലം, കൈകൾ അണുവിമുക്തമാക്കുക എന്നീ പ്രതിരോധ മാർഗങ്ങൾ പാലിക്കണം. പൊതു സ്ഥലങ്ങളിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ നടപടിയുണ്ടാകും. ഇടയ്ക്കിടയ്ക്ക് കൈകള്‍ സാനിറ്റൈസര്‍ കൊണ്ടോ സോപ്പുപയോഗിച്ചോ വൃത്തിയാക്കണം.

1 thought on “കൊവിഡ്: പുതിയ നിയന്ത്രണങ്ങൾ ഇങ്ങനെ, ക്വാറൻ്റൈൻ നിർബന്ധമാക്കി, നടപടികളുമായി പോലീസ്

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap