പി. ബാലചന്ദ്രന്‍ അന്തരിച്ചു

തിരക്കഥാകൃത്തും സംവിധായകനും നടനുമായ പി ബാലചന്ദ്രന്‍ (69) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ വൈക്കത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. കുറച്ചുകാലമായി രോഗബാധിതനായിരുന്നു. വണ്‍ ആണ് അവസാനം പുറത്തുവന്ന ചിത്രം. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് നടക്കും. മസ്തിഷ്‌ക ജ്വരത്തെ തുടര്‍ന്ന് കഴിഞ്ഞ എട്ട് മാസമായി ചികിത്സയിലായിരുന്നു.

ശാസ്താംകോട്ട സ്വദേശിയായ അദ്ദേഹം പാവം ഉസ്മാന്‍ എന്ന നാടകത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. 1989ലെ കേരള സാഹിത്യ പുരസ്‌കാരം, കേരള പ്രൊഫഷണല്‍ നാടക പുരസ്‌കാരം എന്നിവ ലഭിച്ചു.

ഭദ്രന്‍ സംവിധാനം ചെയ്ത അങ്കിള്‍ ബണ്‍ എന്ന സിനിമയാണ് തിരക്കഥാകൃത്ത് എന്ന നിലയില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം. ഉള്ളടക്കം, പവിത്രം, തച്ചോളി വര്‍ഗീസ് ചേകവര്‍, മാനസം, കല്ലുകൊണ്ടൊരു പെണ്ണ്, പുനരധിവാസം, പൊലീസ്, ഇവന്‍ മേഘരൂപന്‍, കമ്മട്ടിപ്പാടം, എടക്കാട് ബറ്റാലിയന്‍ തുടങ്ങിയ സിനിമകള്‍ അദ്ദേഹത്തിന്റെ രചനയാണ്. ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ സംവിധായകനായി.

പുനരധിവാസം എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച കഥ, മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എന്നിവ നേടി. 2016 തിരക്കഥ എഴുതി രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം നാല് സംസ്ഥാന പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയിരുന്നു. നാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വൈക്കം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണായിരുന്നു ശ്രീലതയാണ് ഭാര്യ. ശ്രീകാന്ത് പാര്‍വതി എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് വൈക്കത്തെ വീട്ടുവളപ്പില്‍ നടക്കും.

1 thought on “പി. ബാലചന്ദ്രന്‍ അന്തരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap