കടൽക്കൊല കേസ്: നഷ്ടപരിഹാരം സ്വീകരിക്കുമെന്ന് കുടുംബം, കേന്ദ്ര ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

കടൽക്കൊല കേസിൽ ഇറ്റാലിയൻ നാവികർക്കെതിരായ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഇറ്റലി നൽകുന്ന പത്ത് കോടി രൂപ നഷ്ടപരിഹാര തുകയും സ്വീകരിക്കുമെന്ന് കൊല്ലപ്പെട്ട മത്സ്യ തൊഴിലാളികളുടെ കുടുംബാംഗങ്ങളും ബോട്ട് ഉടമയും അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ചൂണ്ടികാട്ടി കേരളം കേന്ദ്രത്തിന് കത്ത് നൽകുകയും ചെയ്തിരുന്നു. ഇക്കാര്യവും കേന്ദ്ര സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു.

ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയാണ് നഷ്ടപരിഹാരമായി ലഭിക്കുക. സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ്, കേന്ദ്ര വിദേശകാര്യ സെക്രട്ടറിക്ക് അയച്ച കത്തിലാണ് നഷ്ടപരിഹാരം സംബന്ധിച്ച സമ്മതം അറിയിച്ചിരിക്കുന്നത്. കന്യാകുമാരി, കൊല്ലം ജില്ലകളിലെ കളക്ടര്‍മാര്‍ ആണ് മല്‍സ്യതൊഴിലാളികളുടെ കുടുംബങ്ങളും, ബോട്ട് ഉടമകളുമായി ചര്‍ച്ച നടത്തിയത്. നേരത്തെ നല്‍കിയ 2.17 കോടിക്ക് പുറമെയാണ് ഇപ്പോള്‍ നല്‍കുന്ന പത്ത് കോടി നഷ്ടപരിഹാരമെന്നാണ് ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസ്സി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക്‌ മതിയായ നഷ്ടപരിഹാരം ലഭിച്ചെന്നും ഇന്ത്യ, ഇറ്റലി സർക്കാരുകള്‍ തമ്മിലുള്ള പ്രശ്നമായി മാറിയതിനാല്‍ ഉടന്‍ ഇടപെടണമെന്നും സോളിസിറ്റർജനറൽ തുഷാർ മെഹ്‌ത അഭ്യര്‍ഥിച്ചു. ഇന്ത്യയും ഇറ്റലിയും തമ്മിലുള്ള സുപ്രധാന വിഷയമാണ് കടൽക്കൊല കേസിലെ നടപടികൾ എന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ട്രൈബ്യുണലിന്റെ തീർപ്പിന്റെ പശ്ചാത്തലത്തിൽ, സുപ്രീം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കടൽക്കൊല കേസിന്റെ നടപടികൾ അവസാനിപ്പിക്കണം എന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

1 thought on “കടൽക്കൊല കേസ്: നഷ്ടപരിഹാരം സ്വീകരിക്കുമെന്ന് കുടുംബം, കേന്ദ്ര ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിക്കും

  1. Психолог,Психолог онлайн. Психолог онлайн Психолог Онлайн.
    Консультация психолога в Киеве Консультация и лечение психотерапевта (психолога) Консультация у психологов.
    Услуги консультации психолога.
    Консультация у психологов.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap