പ്രധാനമന്ത്രി കോവാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി കോവിഡ് വാക്‌സിന്റെ രണ്ടാംഡോസ് സ്വീകരിച്ചു. ഡല്‍ഹി എയിംസ് ആശുപത്രിയിലെത്തിയാണ് പ്രധാനമന്ത്രി വാക്‌സിന്‍ സ്വീകരിച്ചത്. നഴ്‌സുമാരായ പുതുച്ചേരിയില്‍ നിന്നുളള പി.നിവേദ, പഞ്ചാബില്‍ നിന്നുളള നിഷ ശര്‍മ എന്നിവരാണ് പ്രധാനമന്ത്രിക്ക് ഇന്ന് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് നല്‍കിയത്.മാര്‍ച്ച് ഒന്നിനാണ് പ്രധാനമന്ത്രി കോവാക്‌സിന്റെ ആദ്യ ഡോസ് കുത്തിവെപ്പെടുത്തിരുന്നത് .

അതിനിടെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ തീരുമാനങ്ങള്‍ ഇന്നുണ്ടായേക്കും. പ്രായഭേദമന്യേ വാക്‌സിന്‍ എല്ലാവര്‍ക്കും നല്‍കണമെന്നതാണ് പ്രധാനപ്പെട്ട ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap