വാഹനരജിസ്‌ട്രേഷൻ; വാഹനം പുതിയതെന്ന് ഉടമ തന്നെ ഉറപ്പാക്കണം: കേന്ദ്രം

ഷാസി നമ്പർ തിരുത്തി രജിസ്‌ട്രേഷൻ നേടാനെത്തിയ നിരോധിത ഭാരത് സ്റ്റേജ്-4 വാഹനം പിടികൂടിയതിന് പിന്നാലെ പുതിയ വാഹനങ്ങളുടെ പരിശോധന മോട്ടോർവാഹനവകുപ്പ് ഒഴിവാക്കി. വാഹനം പുതിയതാണെന്നും ക്രമക്കേടുകൾ ഇല്ലെന്നും ഉറപ്പിക്കേണ്ട ബാധ്യത ഇനി ഉടമയ്ക്കാണ്. ക്രമക്കേട് കാട്ടുന്ന ഡീലർമാരെയും വാഹനനിർമാണ കമ്പനികളെയും സഹായിക്കാൻ വേണ്ടിയാണ് മോട്ടോർവാഹനവകുപ്പിന്റെ നടപടിയെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

ഉടമയുടെ ആധാർ വിവരങ്ങൾ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് രജിസ്‌ട്രേഷന് മുന്നോടിയായി പുതിയ വാഹനങ്ങൾ പരിശോധിക്കുന്നത് ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. എന്നാൽ ആധാർ ബന്ധിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നതിന് മുമ്പേ വാഹനപരിശോധന ഒഴിവാക്കിക്കൊണ്ട് ട്രാൻസ്പോർട്ട് കമ്മിഷണർ ഉത്തരവിറക്കി.

8 thoughts on “വാഹനരജിസ്‌ട്രേഷൻ; വാഹനം പുതിയതെന്ന് ഉടമ തന്നെ ഉറപ്പാക്കണം: കേന്ദ്രം

  1. Pingback: cialis 2019

Leave a Reply

Your email address will not be published. Required fields are marked *

Share via
Copy link
Powered by Social Snap